സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പി.ജി ക്യാപ് പ്രവേശനം
തേഞ്ഞിപ്പലം: സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രോഗ്രാം (പി.ജി ക്യാപ് 2025) പ്രവേശന നടപടികൾ സെപ്റ്റംബർ 12ന് ഉച്ചക്ക് രണ്ട് വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായ കോളജ് അടിസ്ഥാനത്തിലുള്ള സീറ്റൊഴിവ് വിവരങ്ങൾ പരിശോധിച്ച് അതത് കോളജുകളിൽ പ്രവേശനത്തിനായി ഹാജരാകണം. (https://admission.uoc.ac.in/).
എം.ബി.എ പ്രവേശനം
തൃശൂർ അരണാട്ടുകരയിലെ ഡോ. ജോൺ മത്തായി സെന്ററിലെ സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ (ഡ്യുവൽ സ്പെഷലൈസേഷൻ), ഇന്റർനാഷനൽ ഫിനാൻസ് ആൻഡ് ഹെൽത് കെയർ മാനേജ്മെന്റ് പ്രോഗ്രാമുകളിൽ സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം സെപ്റ്റംബർ 13ന് നടത്തും. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സീറ്റുകൾ പരിവർത്തനം ചെയ്യും. ഫോൺ : 0487 2386439, 9447795387.
പരീക്ഷ അപേക്ഷ
ലോ കോളജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം (2021 പ്രവേശനം മുതൽ) ഡിസംബർ 2025, (2020 പ്രവേശനം) ഡിസംബർ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
സർവകലാശാല നിയമപഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എൽ.എൽ.എം നവംബർ 2025 റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ (2022, 2023 പ്രവേശനം) എം.എസ്.സി ബയോടെക്നോളജി നാഷനൽ സ്ട്രീം ഡിസംബർ 2025 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ ഒമ്പത് മുതൽ ലഭ്യമാകും.
പരീക്ഷ
നാലാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) എം.പി.എഡ് ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 10ന് തുടങ്ങും.
പരീക്ഷാഫലം
സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ (പി.ജി -സി.ബി.സി.എസ്.എസ്- 2021 പ്രവേശനം മുതൽ) വിവിധ പി.ജി ഏപ്രിൽ 2025, എം.എസ്.സി ഹെൽത് ആൻഡ് യോഗ തെറപ്പി ജൂൺ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (2023 പ്രവേശനം) എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

