Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാലകൾ...

സർവകലാശാലകൾ വിളിക്കുന്നു; എജുകഫേയിലേക്ക് വരൂ

text_fields
bookmark_border
Educafe
cancel

മലപ്പുറം: ഒരു കോഴ്സ് തെരഞ്ഞെടുക്കാനും അതി​നോട് അനുബന്ധമായ ജോലി കണ്ടെത്തുന്നതിനും ഒരുപാട് ഓപ്ഷനുകൾ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ആ സ്ഥിതി മാറി. കരിയറിൽ പുത്തൻ സാധ്യതകളും പുതിയ കോഴ്സുകളും തൊഴിൽ മേഖലകളും ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, എന്ത് പഠിക്കണമെന്നതിൽ വിദ്യാർഥികളിലും രക്ഷിതാക്കളിലും ഒരുപോലെ കൺഫ്യൂഷനുണ്ടാകും.

ഈ സംശയങ്ങൾക്കുള്ള ഉത്തരവുമായാണ് കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫെ പുതിയ സീസൺ വീണ്ടും കേരളത്തിലെത്തുന്നത്. മികച്ച കരിയർ തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുന്ന എജുകഫെ കൂടുതൽ പുതുമ​കളോടെ അഞ്ചിടങ്ങളിലാണ് ഇത്തവണയെത്തുക. എജുകഫേയുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. മലപ്പുറം പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ ഒരുക്കുന്ന വേദിയിൽ ഏ​പ്രിൽ 16, 17 തീയതികളിലാകും എജുകഫേ. അന്താരാഷ്ട്ര തലത്തിൽ ഉയർന്ന റാങ്കുകളിലുള്ള വിദേശത്തെയും ഇന്ത്യയിലെയും സർവകലാശാലകളും അന്തർദേശീയ എജുക്കേഷണൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകളും എജുകഫെയിലുണ്ടാകും.

ഇതുവഴി വിദേശത്തെ ഉൾപ്പെടെ പ്രമുഖ സർവകലാശാലകളിലെ പ്രവേശനവും മറ്റു നടപടിക്രമങ്ങളും വിദ്യാർഥികൾക്ക് മനസ്സിലാക്കാനും അതിന്റെ ഭാഗാമാകാനും അവസരമൊരുങ്ങും. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കുള്ള മറുപടിയും സർവകലാശാല പ്രതിനിധികളിൽനിന്ന് നേരിട്ട് ലഭ്യമാകും. വിദേശ പഠനവുമായി ബന്ധപ്പെട്ട വിശാല സാധ്യതകളായിരിക്കും ഇതുവഴി എജുകഫെ തുറന്നിടുക. കൂടാതെ മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർകിടെക്ചർ തുടങ്ങി എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗ നിർദേശങ്ങൾ എജുകഫെയിലുടെ ലഭ്യമാകും.

വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്കായി മോക്ക് ടെസ്റ്റുകളും വിശദമായ അവലോകനങ്ങളും എജുകഫെയിലുണ്ടാകും. വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ കൗൺസിലിങ്ങും നൽകും. മാത്രമല്ല, വിദ്യാർഥികൾക്കായി വിവിധ മോട്ടിവേഷണൽ സെഷനുകൾ, സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക്, സക്സസ് ചാറ്റ് തുടങ്ങിവയും എജുകഫെയിൽ അരങ്ങേറും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് തുടങ്ങി സാ​ങ്കേതിക രംഗത്തെ ഏറ്റവും നൂതന വിഷയങ്ങളുടെ നിരവധി വർക്ഷോപ്പുകളും പ്രാക്ടിക്കൽ സെഷനുകളും എജുകഫെയിൽ ഒരുക്കിയിട്ടുണ്ട്.

10, 11, 12, ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫെ നടക്കുക. കൂടാതെ ഉന്നത പഠനം ആഗ്രഹിക്കുന്ന ഏത് വിദ്യാർഥിക്കുമുള്ള കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും എജുകഫെയിലുണ്ടാകും. ഏ​പ്രിൽ 19, 20 തീയതികളിൽ കണ്ണൂരും 22, 23 തീയതികളിൽ കോഴിക്കോടും മേയ് 7, 8 തീയതികളിൽ കൊച്ചിയിലും 18, 19 തീയതികളിൽ കൊല്ലത്തും എജുകഫെ അരങ്ങേറും. സ്റ്റാൾ, സ്​പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.

ഓർമക്കുറവ്, സ്ട്രസ്, ഭയം?

വിദ്യാർഥിക​ൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളാണ് പഠിച്ച കാര്യങ്ങൾ ഓ​ർത്തെടുക്കാൻ കഴിയാതിരിക്കുക, പഠനത്തെ ഓർത്തുള്ള മാനസിക സമ്മർദ്ദം, ഭയം തുടങ്ങിയവ. ഇത് ​മറ്റുള്ളവരോട് പങ്കുവെക്കാൻ മടിക്കുന്നവരാണ് മിക്കവരും. അതിനാൽ തന്നെ അത് അവരുടെ പഠനത്തെ ബാധിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള പരിഹാര മാർഗങ്ങളുമായാണ് ഇത്തവണ എജുകഫേ എത്തുന്നത്. നിങ്ങളുടെ പ്രശ്നങ്ങൾ കേട്ട് അത് പരിഹരിക്കാൻ പ്രമുഖ സൈക്കോളജിസ്റ്റുകളുടെ ഒരു നിര​തന്നെ എജുകഫേയിൽ സജ്ജമാണ്. അബ്സല്യൂട്ട് മൈൻഡ് ടീമിന്റെ നേതൃത്വത്തിൽ സൗജന്യ കൺസലിങ്ങ് വിദ്യഭ്യാസ മേളയിൽ ലഭ്യമാകും. എജുകഫേക്ക് ശേഷവും ഇവരുടെ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EducafeLargest education-career fairCompetitive exams
News Summary - Universities call; Come to Educafe
Next Story