Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
exam
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ് പി.ജി 2022...

നീറ്റ് പി.ജി 2022 നീട്ടി; പുതിയ തീയതി പിന്നീട് അറിയിക്കും

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ച്​ 12ന്​ ​ആ​രം​ഭി​ക്കാ​നി​രു​ന്ന നീ​റ്റ് പി.​ജി പ​രീ​ക്ഷ ആ​റു മു​ത​ല്‍ എ​ട്ടാ​ഴ്ച​ത്തേ​ക്ക്​ നീ​ട്ടി​വെ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. നീ​റ്റ്​ പ​രീ​ക്ഷ​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നീ​റ്റ് പി.​ജി കൗ​ണ്‍സ​ലി​ങ്ങും ഒ​രു​മി​ച്ചു വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​യാ​സ​ങ്ങ​ള്‍ വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ച​തി​നാ​ല്‍ ആ​റ് മു​ത​ല്‍ എ​ട്ട് ആ​ഴ്ച​ത്തേ​ക്കു വ​രെ പ​രീ​ക്ഷ മാ​റ്റു​ക​യാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബി. ​ശ്രീ​നി​വാ​സ് വ്യ​ക്ത​മാ​ക്കി.

നീ​റ്റ് പി.​ജി പ​രീ​ക്ഷ മാ​റ്റണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ്​ തീരുമാനം. ഇ​ന്‍റേ​ണ്‍ഷി​പ് പൂ​ര്‍ത്തി​യാ​ക്കു​ന്ന തീ​യ​തി ഈ ​വ​ര്‍ഷം മേ​യ് 31 ആ​ക്കി​യ​തി​നെ​യും ഹ​ര​ജി​ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. നീ​റ്റ് പി.​ജി​ക്ക് അ​പേ​ക്ഷ ന​ല്‍കാ​ന്‍ ഇ​ന്‍റേ​ണ്‍ഷി​പ് പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്ക​ണം.

ഇ​തു​മൂ​ലം നി​ര​വ​ധി പേ​ര്‍ക്ക് നീ​റ്റ് പി.​ജി​ക്കാ​യി അ​പേ​ക്ഷ ന​ല്‍കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഹ​ര​ജി​ ചൂ​ണ്ടി​ക്കാ​ട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical EntranceNEEt 2022NEET PG 2022
News Summary - Union Health Ministry postpones NEET PG exam 2022
Next Story