ലോകത്ത് 272 മില്യൺ കുട്ടികൾ സ്കൂൾ പ്രവേശനം നേടാത്തവരെന്ന് യുനെസ്കോ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ലോകത്ത് 272 മില്യൺ കുട്ടികൾ സ്കൂളിൽ പോകാത്തവരെന്ന് യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിങ് ടീം റിപ്പോർട്ട്. കഴിഞ്ഞ തവണത്തെക്കാൾ 21 മില്യൺ കൂടുതലാണ് ഇത്തവണ.
പ്രാഥമിക വിദ്യാഭ്യാസം ലഭിക്കേണ്ട 11 ശതമാനം കുട്ടികളും(78 മില്യൺ), ലോവർ സെക്കന്‍ററി സ്കൂൾ പ്രായത്തിലുള്ള 15 ശതമാനം കുട്ടികളും(64 മില്യൺ), അപ്പർ സെക്കന്‍ററി പ്രായത്തിലുള്ള 31 ശതമാനം കുട്ടികളും (130 മില്യൺ) ആണ് സ്കൂളുകളിൽ ഇതുവരെ പ്രവേശനം നേടാത്തത്.
അഫ്ഗാനിസ്ഥാനിൽ സ്കൂൾ പ്രവേശനം നേടാത്ത കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. 2021ൽ രാജ്യം പെൺകുട്ടികൾ സെക്കന്‍ററി സ്കൂളുകളിൽ പ്രവേശനം നേടുന്നത് തടഞ്ഞത് ഈ നിരക്ക് വർധിക്കുന്നതിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കൂടാതെ ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം പുതിയ ജനസംഖ്യ കണക്കുകളിൽ സ്കൂൾ വിദ്യാഭ്യാസം നേടേണ്ട കുട്ടികളുടെ എണ്ണം മുന്നത്തേതിനെക്കാൾ 50 ലക്ഷം കൂടുതലാണ്.
2030 ഓടെ സ്കൂൾ പ്രവേശനം നേടാത്ത കുട്ടികളുടെ എണ്ണം ആഗോള തലത്തിൽ 165 മില്യണായി കുറയ്ക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് റിപ്പോർട്ട് പുറത്തു വരുന്നത്. 2024ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ 6 നും 17 നും ഇടയ്ക്കുള്ള കുട്ടികളുടെ എണ്ണം 49 മില്യണായി വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

