Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബിരുദ - ബിരുദാനന്തര...

ബിരുദ - ബിരുദാനന്തര പ്രവേശന തീയതി നീട്ടി

text_fields
bookmark_border
ബിരുദ - ബിരുദാനന്തര പ്രവേശന തീയതി നീട്ടി
cancel

മാഹി: പോണ്ടിച്ചേരി സർവകലാശാലയുടെ മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളജിൽ വിവിധ ബിരുദ/ ബിരുദാനന്തര / ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടിയതായി സെന്‍റർ ഹെഡ് അറിയിച്ചു.

ഫാഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദത്തിനും (യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം), ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റൻസ്, ഫാഷൻ ടെക്നോളജി, ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദത്തിനും, റേഡിയോഗ്രഫി & ഇമേജിങ് ടെക്നോളജി, ടൂറിസം & സർവീസ് ഇൻഡസ്ട്രി എന്നിവയിൽ ഒരു വർഷത്തെ ഡിപ്ലോമയ്‌ക്കും (യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.സി), ആഭരണ - വസ്ത്ര നിർമ്മാണത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിനുമാണ് (യോഗ്യത: എസ്.എസ്.എൽ.സി) അപേക്ഷ ക്ഷണിച്ചത്.

അപേക്ഷിക്കിക്കാൻ: https://puccmaheadm.samarth.edu.in

കൂടുതൽ വിവരങ്ങൾക്ക് 92 07 98 26 22, 94 95 72 08 70 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pondicherry university
News Summary - Undergraduate – Postgraduate admission date extended
Next Story