ബിരുദ കോഴ്‌സുകൾ; സാധ്യതകളുടെ വാതിൽ തുറന്ന് ഉപരിപഠന സെമിനാർ
text_fieldsകോഴിക്കോട്: കേരളത്തിലും മറുനാടുകളിലുമുള്ള ബിരുദ കോഴ്‌സുകളുടെ സാധ്യതകളും അഡ്‌മിഷൻ നടപടിക്രമങ്ങളും ചർച്ച ചെയ്ത ഉപരിപഠന സെമിനാർ ശ്രദ്ധേയമായി. നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എജുക്കേഷൻ-‘നിഷ്’ സഹകരണത്തോടെ വേദി ഓഡിറ്റോറിയത്തിൽ ‘മാധ്യമം’ സംഘടിപ്പിച്ച സെമിനാറിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ആഗ്രഹിച്ച കോഴ്‌സുകളിൽ പ്രവേശനം ലഭിക്കാത്തവർക്കുള്ള മാർഗനിർദേശങ്ങൾ വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെട്ടു. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളിൽ തൊഴിൽ നേടാനുള്ള കോഴ്‌സുകളെ പരിചയപ്പെടുത്തിയ സെഷൻ ഏറെ ആകർഷകമായി. എസ്.എസ്.സി, യു.പി.എസ്.സി തുടങ്ങിയ ദേശീയ മത്സര പരീക്ഷകൾ, ബിരുദ പഠനത്തോടൊപ്പം സിവിൽ സർവിസ് പരിശീലനം തുടങ്ങിയവയും ചർച്ച ചെയ്തു.
പ്രമുഖ എജുക്കേഷനൽ സൈക്കോളജിസ്റ്റും കരിയർ കൗൺസിലറുമായ കെ.പി. ലുഖ്‌മാൻ, ‘നിഷ്’ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും സിവിൽ സർവിസ് പരിശീലകനുമായ കെ. മുഹമ്മദ് ആഷിഖ് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. ‘മാധ്യമം’ ബ്യൂറോ ചീഫ് ഹാഷിം എളമരം അധ്യക്ഷത വഹിച്ചു. ‘മി ഫ്രണ്ട് ഇവന്റ്‌സ്’ ആണ് സെമിനാറിന്റെ ഏകോപനം നിർവഹിച്ചത്. ഇന്നു രാവിലെ 9.30ന് മലപ്പുറം കോട്ടക്കലിലും ഉപരിപഠന സെമിനാറുണ്ട്. ചങ്കുവെട്ടി അക്കൗണ്ട്ഷ്യ ഇന്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

