Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightയു.​ജി.​സി നെ​റ്റ്...

യു.​ജി.​സി നെ​റ്റ് ഫ​ല​മെ​വി​ടെ? പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

text_fields
bookmark_border
UGC Net
cancel

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക്ക് പി​ന്നാ​ലെ, കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്ര​വേ​ശ​ന പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി വീ​ണ്ടും വി​വാ​ദ​ത്തി​ൽ. ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി യു.​ജി.​സി നെ​റ്റ് ഫ​ലം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. പ​രീ​ക്ഷ ന​ട​ന്ന് 40 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​സൂ​ചി​ക പു​റ​ത്തി​റ​ക്കാ​ൻ പോ​ലും എ​ൻ.​ടി.​എ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ൻ.​ടി.​എ​ക്കെ​തി​രെ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം തെ​രു​വി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​ണ്. ആ​ഗ​സ്റ്റ് 11ന് ​എ​ൻ.​ടി.​എ ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ചു.

ജൂ​ൺ 22 മു​ത​ൽ ജൂ​ലൈ അ​ഞ്ച് വ​രെ​യാ​ണ് ഇ​ത്ത​വ​ണ യു.​ജി.​സി നെ​റ്റ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം ഏ​ഴ് ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​രീ​ക്ഷ ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ 16 ദി​വ​സ​ത്തി​ന​കം ഉ​ത്ത​ര​സൂ​ചി​ക പു​റ​ത്തു​വി​ട്ടി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഇ​ത്ത​വ​ണ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​ത്ത​ത്. ഉ​ത്ത​ര​സൂ​ചി​ക വൈ​കു​ന്ന​തി​നൊ​പ്പം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ മ​റ്റ് ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യി​ലെ 90ഓ​ളം ചോ​ദ്യ​ങ്ങ​ൾ, പ​രീ​ക്ഷ​ക്കു​മു​മ്പ് പ്ര​ച​രി​ച്ച പ​ഠ​ന സാ​മ​ഗ്രി​ക​ളു​മാ​യി സാ​മ്യ​മു​ള്ള​താ​ണെ​ന്ന ആ​ക്ഷേ​പ​വും വ്യാ​പ​ക​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​നോ കൃ​ത്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​നോ എ​ൻ.​ടി.​എ ത​യാ​റാ​കു​ന്നി​ല്ല. എ​ൻ.​ടി.​എ ഓ​ഫി​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി യൂ​നി​യ​നും പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ ഉ​ത്ത​ര​സൂ​ചി​ക ഈ ​ആ​ഴ്ച​ത​ന്നെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് എ​ൻ.​ടി.​എ പ​റ​യു​ന്ന​ത്.

നെറ്റ് ഉത്തര സൂചിക ഈ ആഴ്ച തന്നെ

ന്യൂ​​ഡ​​ൽ​​ഹി: യു.​​ജി.​​സി നെ​​റ്റ് പ​​രീ​​ക്ഷ​​യു​​ടെ താ​​ൽ​​ക്കാ​​ലി​​ക ഉ​​ത്ത​​ര സൂ​​ചി​​ക ഈ ​​ആ​​ഴ്ച ത​​ന്നെ ഔ​​ദ്യോ​​ഗി​​ക വെ​​ബ്‌​​സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​മെ​​ന്ന് നാ​​ഷ​​ന​​ൽ ടെ​​സ്റ്റി​​ങ് ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു. സി.​​എ​​സ്.​​ഐ.​​ആ​​ർ-​​നെ​​റ്റ്, ഐ.​​സി.​​എ.​​ആ​​ർ എ.​​ഐ.​​ഇ.​​ഇ.​​എ (പി.​​ജി), എ.​​ഐ.​​സി.​​ഇ (പി​​എ​​ച്ച്.​​ഡി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര സൂ​​ചി​​ക​​ക​​ളും എ​​ൻ.​​ടി.​​എ ഇ​​തോ​​ടൊ​​പ്പം പു​​റ​​ത്തു​​വി​​ടും.

പ​​രീ​​ക്ഷാ​​ർ​​ഥി​​ക​​ൾ​​ക്ക് താ​​ൽ​​ക്കാ​​ലി​​ക ഉ​​ത്ത​​ര സൂ​​ചി​​ക പ​​രി​​ശോ​​ധി​​ക്കാ​​നും സ​​മ​​യ​​പ​​രി​​ധി​​ക്കു​​ള്ളി​​ൽ ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്കാ​​നും സാ​​ധി​​ക്കും.

ഉ​​ത്ത​​ര സൂ​​ചി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന സ​​മ​​യ​​ത്ത് വി​​ശ​​ദ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കും. പ​​രീ​​ക്ഷാ​​ർ​​ഥി​​ക​​ൾ എ​​ൻ.​​ടി.​​എ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക വെ​​ബ്‌​​സൈ​​റ്റ് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും ഔ​​ദ്യോ​​ഗി​​ക അ​​റി​​യി​​പ്പു​​ക​​ളെ മാ​​ത്രം ആ​​ശ്ര​​യി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചു. ജൂ​​ൺ 22 മു​​ത​​ൽ 30 വ​​രെ ആ​​റ് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യാ​​ണ് യു.​​ജി.​​സി നെ​​റ്റ് പ​​രീ​​ക്ഷ ന​​ട​​ത്തി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugc netNTAUGC NET ExamUGC NET Resut
News Summary - UGC NET results delayed: Protests grow over announcement
Next Story