രാജ്യത്തെ 22 സർവകലാശാലകൾ വ്യാജം, കേരളത്തിൽ ഒന്ന്; പട്ടിക പുറത്തുവിട്ട് യു.ജി.സി
text_fieldsന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശലകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് യു.ജി.സി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള 22 യൂനിവേഴ്സിറ്റികളുടെ പട്ടികയാണ് യു.ജി.സി പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഒരു യൂനിവേഴ്സിറ്റിയാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
അംഗീകാരമില്ലാതെ പ്രവർത്തിക്കുകയും സ്വയം നിയമപരമായ സർവകലാശാലകളായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണിവ. യു.ജി.സി ആക്റ്റ് 1956 പ്രകാരം ബിരുദങ്ങൾ നൽകാൻ ഈ സ്ഥാപനങ്ങൾക്ക് അധികാരമില്ല. ഇവിടെ നിന്ന് നേടുന്ന യോഗ്യതകൾ അസാധുവാണ്.
ഇത്തരത്തില്‍ വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വര്‍ഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്. 2025 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നത് ഡൽഹിയിലാണ്, രണ്ടാമത് ഉത്തർപ്രദേശാണ്.
ഡൽഹി
- ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ്
- കൊമേഴ്‌സ്യൽ യൂനിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്, ഡൽഹി.
- യുനൈറ്റഡ് നാഷൻസ് യൂനിവേഴ്സിറ്റി, ഡൽഹി
- വൊക്കേഷണൽ യൂനിവേഴ്സിറ്റി, ഡൽഹി
- എ.ഡി.ആർ-സെൻട്രിക് ജുറിഡിക്കൽ യൂനിവേഴ്സിറ്റി
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്, ന്യൂഡൽഹി
- വിശ്വകർമ ഓപ്പൺ യൂനിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെന്റ്
- അദ്ധ്യാത്മിക് വിശ്വവിദ്യാലയ (ആത്മീയ സർവകലാശാല)
- വേൾഡ് പീസ് ഓഫ് യുനൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എഞ്ചിനീയറിങ്, കോട്ല മുബാറക്പൂർ
ഉത്തർപ്രദേശ്
- ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്, അലഹബാദ്
- നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി (ഓപ്പൺ യൂനിവേഴ്സിറ്റി), അചൽതാൽ, അലിഗഡ്,
- ഭാരതീയ ശിക്ഷാ പരിഷത്ത്
- മഹാമായ ടെക്നിക്കൽ യൂനിവേഴ്സിറ്റി
ആന്ധ്രാപ്രദേശ്
- ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂനിവേഴ്സിറ്റി
- ബൈബിൾ ഓപ്പൺ യൂനിവേഴ്സിറ്റി ഓഫ് ഇന്ത്യ
പശ്ചിമ ബംഗാൾ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത .
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്
മഹാരാഷ്ട്ര
- രാജ അറബിക് യൂനിവേഴ്സിറ്റി, നാഗ്പൂർ, മഹാരാഷ്ട്ര
പുതുച്ചേരി
- ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ
കേരളം
- സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷനറ്റം
- ഇന്‍റർനാഷനൽ ഇസ് ലാമിക് യൂനിവേഴ്സിറ്റി ഓഫ് പ്രോഫറ്റിക് മെഡിസൻ (ഐ.ഐ.യു.പി.എം), കുന്ദമംഗലം, കോഴിക്കോട്
കർണാടക
- ബദഗന്വി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, ഗോകക്, ബെൽഗാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

