Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസൂര്യനമസ്കാരം...

സൂര്യനമസ്കാരം പരിപാടിയിൽ പ​​ങ്കെടുക്കാൻ കോളജുകൾക്ക്​ യു.ജി.സി സർക്കുലർ

text_fields
bookmark_border
സൂര്യനമസ്കാരം പരിപാടിയിൽ പ​​ങ്കെടുക്കാൻ കോളജുകൾക്ക്​ യു.ജി.സി സർക്കുലർ
cancel

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​ ഫെ​​ഡ​റേ​ഷ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​ര്യ ന​മ​സ്കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ യൂ​നി​വേ​ഴ്സി​​റ്റി ഗ്രാ​ന്‍റ്​​സ്​ ക​മീ​ഷ​ൻ (യു.​ജി.​സി) സ​ർ​ക്കു​ല​ർ അ​യ​ച്ചു.

75ാം സ്വാ​ത​​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി ഏ​ഴു​വ​രെ​യാ​യി 30 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 30,000 സ്ഥാ​പ​ന​ങ്ങ​ളി​ലെ മൂ​ന്നു​​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ച്​ 75 കോ​ടി സൂ​ര്യ​ന​മ​സ്‌​ക​രം സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്​​ നാ​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​ ഫെ​​ഡ​റേ​ഷ​ൻ പ​രി​പാ​ടി. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ൽ ദേ​ശീ​യ പ​താ​ക​ക്കു മു​ന്നി​ൽ സം​ഗീ​ത സൂ​ര്യ​ന​മ​സ്‌​കാ​രം ന​ട​ത്താ​നും ഫെ​ഡ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ക​മീ​ഷ​ൻ സ​ർ​ക്കു​ല​റി​ൽ വ്യ​ക്​​ത​മാ​ക്കി. പ​രി​പാ​ടി​ക്ക്​ വ്യാ​പ​ക പ്ര​ചാ​ര​ണം ന​ൽ​ക​ണ​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ളോ​ട്​ യു.​ജി.​സി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugcSun Salutation Program
News Summary - UGC Circular for Colleges to Participate in Sun Salutation Program
Next Story