Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാ​യി​ക...

കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ജീ​വ കാ​മ്പ​സ് ജീ​വി​ത​ത്തി​നും നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി യു.​ജി.​സി

text_fields
bookmark_border
UGC
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക പ്ര​വ​ർ​ത്ത​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നും സ​ജീ​വ കാ​മ്പ​സ് ജീ​വി​തം ഒ​രു​ക്കാ​നും വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി യു.​ജി.​സി. ഇ​തി​നാ​യി, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്​​പോ​ർ​ട്സി​ലു​ള്ള പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും.

കാ​ര്യ​ങ്ങ​ളെ ശു​ഭാ​പ്തി വി​ശ്വാ​സ​ത്തോ​ടെ കാ​ണാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നു​ള്ള ശൃം​ഖ​ല വി​ക​സി​പ്പി​ക്കും. പ​ല​ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദം അ​തി​ജീ​വി​ക്കാ​നും മാ​ന​സി​ക ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​നും ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് യു.​ജി.​സി അ​ധ്യ​ക്ഷ​ൻ ജ​ഗ​ദീ​ശ് കു​മാ​ർ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

കാ​യി​ക-​വ്യാ​യാ​മ കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​വി​ടെ​യൊ​ന്നും ഇ​പ്പോ​ൾ ഇ​ത് നി​ർ​ബ​ന്ധ​മ​ല്ല. സ്ഥാ​പ​ന​ങ്ങ​ളി​ൽ ചേ​രു​ന്ന​വ​രി​ൽ​നി​ന്ന് സ്​​പോ​ർ​ട്സ് ഫീ​സ് ഈ​ടാ​ക്കു​ന്നു​ണ്ട്. പ​ക്ഷേ, ഇ​​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മൊ​ത്തം വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ണ്ടു ശ​ത​മാ​നം മാ​ത്രം. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്മ​ർ​ദ​വും മ​റ്റും കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും 'വി​ദ്യാ​ർ​ഥി സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ' രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നാ​ണ് യു.​ജി.​സി നി​ർ​ദേ​ശി​ക്കു​ന്ന​ത്.

പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും മ​റ്റും ഇ​വി​ടെ പ്ര​ത്യേ​ക പി​ന്തു​ണ ല​ഭി​ക്കും. പ​ഠ​ന യാ​ത്ര​ക​ൾ, ഇ​ന്റേ​ൺ​ഷി​പ്പു​ക​ൾ, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഫീ​ൽ​ഡ് പ​രി​ശീ​ല​നം വ​ഴി സ​മൂ​ഹ​വും പ​രി​സ്ഥി​തി​യു​മാ​യു​ള്ള ബ​ന്ധം ഉ​റ​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും യു.​ജി.​സി നി​ർ​ദേ​ശി​ക്കു​ന്നു. നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു.​ജി.​സി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UGCphysical activity
News Summary - UGC asks HEIs to ensure vibrant campus life, participation in physical activity by each student
Next Story