ഒറ്റപ്പെൺകുട്ടിക്ക് ഇനി യു.ജി.സി ഗ്രാന്റും
text_fieldsന്യൂഡൽഹി: യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) ഒറ്റപ്പെൺകുട്ടിക്കും വിരമിച്ച അധ്യാപകർക്കുമടക്കം ഫെലോഷിപ് നൽകും. അഞ്ച് തരം ഫെലോഷിപ്പുകൾ അധ്യാപകദിനമായ തിങ്കളാഴ്ച പ്രഖ്യാപിക്കും.
മാതാപിതാക്കളുടെ ഏക പെൺകുട്ടിക്ക് സാവിത്രിഭായ് ജ്യോതിറാവു ഫുലെ ഫെലോഷിപ്, ഡോ. രാധാകൃഷ്ണൻ യു.ജി.സി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, വിരമിച്ച അധ്യാപകർക്കുള്ള ഫെലോഷിപ്, നിലവിലെ അധ്യാപകർക്ക് ഗവേഷണ സഹായം, പുതുതായി ജോലിയിൽ ചേർന്ന അധ്യാപകർക്ക് ഡോ. കോത്താരി ഗവേഷണ സഹായം എന്നിവയാണ് പുതിയ പദ്ധതികളെന്ന് യു.ജി.സി ചെയർമാൻ ജഗദീഷ് കുമാർ പറഞ്ഞു.
അരലക്ഷം രൂപ വീതം മാസം നൽകും. മറ്റ് ചെലവുകൾക്കായി അരലക്ഷം വർഷത്തിലും നൽകും.

