ന്യൂഡൽഹി: ഒരേസമയം ഒന്നിലധികം ഡിഗ്രിക്ക് അനുമതി നൽകാനൊരുങ്ങി യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി). ഇതു സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതി ഒന്നിലധികം കോ ഴ്സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകണമെന്ന നിർദേശം യു.ജി.സിക്കു സമർപ്പിപ്പിച്ചു.
യു.ജി.സി വൈസ് ചെയർമാൻ ഭൂഷൻ പട്വർധൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഒരേ സർവകാലശാലയിൽനിന്നോ മറ്റു സർവകലാശാലകളിൽനിന്നോ വിദ്യാർഥികൾക്ക് ഒാൺലൈൻ, വിദൂര വിദ്യാഭ്യാസം, പാർട്ട് ടൈം കോഴ്സുകൾ വഴി ഒരേസമയം മറ്റൊരു കോഴ്സുകൂടി നേടാൻ അവസരം നൽകണമെന്നാണ് റിപ്പോർട്ടിലുള്ളത്.
2012ൽ യു.ജി.സി നിയോഗിച്ച ഹൈദരാബാദ് സർവകലാശാല വി.സി ഫുർഖാൻ ഒമർ അധ്യക്ഷനായ സമിതിയും സമാന നിർദേശം സമർപ്പിെച്ചങ്കിലും അന്നു നടപ്പാക്കിയിരുന്നില്ല.