ആരോഗ്യ സർവകലാശാലയിൽ യു.ജി, പി.ജി സീറ്റ് വർധിപ്പിക്കും
text_fieldsമുളങ്കുന്നത്തുകാവ്: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകൾ വർധിപ്പിക്കാൻ ഗവേണിങ് കൗൺസിൽ യോഗ തീരുമാനം. കേരള ആരോഗ്യശാസ്ത്ര സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.
ഈ അധ്യയന വർഷത്തിൽ 1132 ബിരുദ സീറ്റുകളും 198 ബിരുദാനന്തര ബിരുദ സീറ്റുകളും വർധിപ്പിക്കുന്നതിനാണ് തീരുമാനം. ഫാർമസിയിൽ 48 ബിരുദാനന്തര ബിരുദ സീറ്റുകളും നഴ്സിങ്ങിൽ 822 ബിരുദ സീറ്റുകളും 10 ബിരുദാനന്തര ബിരുദ സീറ്റുകളും പാരാമെഡിക്കൽ സയൻസിൽ 60ഉം 36 ബിരുദാനന്തര ബിരുദ സീറ്റുകളും മെഡിസിനിൽ 250 ബിരുദ സീറ്റുകളും, 104 ബിരുദാനന്തര ബിരുദ സീറ്റുകളും ഈ അധ്യയന വർഷം വർധിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

