Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുസീഡ്, സീഡ് രജിസ്ട്രേഷൻ തുടങ്ങി

text_fields
bookmark_border
Exam
cancel

ഐ.ഐ.ടികളിൽ ഡിസൈൻ ബിരുദ പഠനത്തിനുള്ള അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (യുസീഡ് 2023) എംഡെസ്, പിഎച്ച്.ഡി പ്രവേശനത്തിനായുള്ള കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (സീഡ്-2023) ദേശീയതലത്തിൽ ജനുവരി 22ന് രാവിലെ ഒമ്പതു മുതൽ 12 വരെ നടത്തും.

ഇക്കുറി പരീക്ഷ ചുമതല ഐ.ഐ.ടി മുംബൈക്കാണ്. വിജ്ഞാപനം www.uceed.iitb.ac.in, www.cee.iitb.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. രജിസ്ട്രേഷൻ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 21 വരെ. ഫീസ് 3600 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും 1800 രൂപ മതി.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് പരീക്ഷ കേന്ദ്രങ്ങളാണ്. മുൻഗണനക്രമത്തിൽ മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. സീഡ് ഫലം മാർച്ച് ഏഴിനും യുസീഡ് ഫലം മാർച്ച് ഒമ്പതിനും പ്രഖ്യാപിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Uceed and ceed registration started
Next Story