സംസ്ഥാനത്ത് നിയമപഠനത്തിന് ഇനി ട്രാൻസ്ജെൻഡർ വിഭാഗത്തിന് രണ്ട് അധിക സീറ്റ് -ബാർ കൗൺസിൽ ഓഫ് ഇന്ത്യ
text_fieldsകൊച്ചി: സംസ്ഥാനത്ത് നിയമപഠനത്തിനായി ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് രണ്ട് അധിക സീറ്റുകൾ അനുവദിക്കുമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഹൈകോടതിയെ അറിയിച്ചു.
2025-26 അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. കേരളത്തിലെ ലോ കോളജുകളിലാണ് സീറ്റ് അനുവദിക്കുക. നിലവിൽ ട്രാൻസ് ജെൻഡർ വിദ്യാർഥികൾക്കായി രണ്ട് സീറ്റുളകാണ് നിയമപഠനത്തിനുള്ളത്. അത് ഇനി നാലായി മാറും. ട്രാൻസ് ജെൻഡർ വിദ്യാർഥിയായ ഇസൈ ക്ലാര സമർപ്പിച്ച ഹരജിയിലാണ് തീരുമാനം. നിയമപഠനത്തിനായുള്ള എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയിട്ടും ലോ കോളജുകളിൽ പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഇസൈ ക്ലാര ഹൈകോടതിയെ സമീപിച്ചത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിയമപഠനത്തിന് സംവരണം വേണമെന്നാണ് ക്ലാരയുടെ ഹരജിയിലെ ആവശ്യം.
ട്രാൻസ് ജെൻഡർ വിദ്യാർഥികളെ പ്രത്യേക ലിംഗമായി പരിഗണിക്കണമെന്നും അംഗീകരിക്കണമെനുമുള്ള സുപ്രീംകോടതി വിധി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
കേരളത്തിലെ എല്ലാ നിയമ കോളജുകളിലെയും മൂന്ന് വര്‍ഷത്തെ എല്‍.എല്‍.ബി കോഴ്‌സിലും അഞ്ച് വര്‍ഷത്തെ സംയോജിത എല്‍.എല്‍.ബി പ്രോഗ്രാമിലുമായിരിക്കും രണ്ട് അധിക സീറ്റുകള്‍ കൂടി സൃഷ്ടിക്കുക. പ്രോസ്‌പെക്ടസിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറി ഇല്ലാത്തതിനാലാണ് ഇസൈ ക്ലാരക്ക് കോഴിക്കോട് ലോ കോളജില്‍ പ്രവേശനം ലഭിക്കാതെ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

