Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ പ്ലസ് നിറവിൽ...

എ പ്ലസ് നിറവിൽ ത്രിമൂർത്തികൾ

text_fields
bookmark_border
sslc winners
cancel
camera_alt

എ ​പ്ല​സ് നേ​ടി​യ അ​ക്ഷ​യ്, അ​ഭ​യ്, അ​ജ​യ്

Listen to this Article

പട്ടാമ്പി: ഒറ്റപ്രസവത്തിൽ മൂന്നുപേർ. മൂവരും ഒരുമിച്ച് പഠിച്ചു. ഒടുവിൽ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. പെരുമുടിയൂർ കൊടുമുണ്ട ഗേറ്റിൽ പുല്ലാനിക്കോട്ടിൽ പ്രമോദിന്റെയും ജയശ്രീയുടെയും മക്കളായ അക്ഷയ്, അഭയ്, അജയ് എന്നിവരാണ് മികച്ച വിജയം നേടിയത്.

ഏഴാം ക്ലാസുവരെ സി.ബി.എസ്.ഇ സിലബസിലായിരുന്നു പഠനം. എട്ടുമുതൽ പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലും. പിതാവ് വിദേശത്ത് സ്വകാര്യ കമ്പനിയിൽ ഓഫിസ് സെക്രട്ടറിയായി ജോലി ചെയ്യുന്നു. മാതാപിതാക്കളുടെ മികച്ച പിന്തുണയാണ് നേട്ടത്തിന് ആധാരമെന്ന് മൂവരും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCSSLC Result
News Summary - Triplets in A plus in SSLC
Next Story