ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും പോലുള്ള പുതുതലമുറ കോഴ്സുകൾ ഐ.ഐ.ടികളിലും പഠിക്കാം
text_fieldsന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, മെഷീൻ ലേണിങ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഫഷനലുകളുടെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പുതുതലമുറ കോഴ്സുകൾ പഠിപ്പിക്കാനൊരുങ്ങി രാജ്യത്തെ വിവിധ ഐ.ഐ.ടികൾ.
ഡൽഹി, മദ്രാസ്, റൂർക്കീ ഐ.ഐ.ടികളാണ് പുതുതലമുറ കോഴ്സുകൾ ഉൾപ്പെടുത്തുന്നത്. താൽപര്യമുള്ളവർക്ക് ഐ.ഐ.ടികളുടെ മുഴുവൻ സമയ, ഡിപ്ലോമ, അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ ചേരാം.
ഐ.ഐ.ടികളിൽ ലഭിക്കുന്ന നൂതന കോഴ്സുകളെ കുറിച്ച് പറയാം.
1. മദ്രാസ് ഐ.ഐ.ടി -ഡാറ്റ സയൻസിൽ ബി.എസ് പ്രോഗ്രാം
ഡാറ്റ ആൻഡ് ആപ്ലിക്കേഷൻസിൽ നാലുവർഷത്തെ ഓൺലൈൻ ബി.എസ് പ്രോഗ്രാമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള കേന്ദ്രങ്ങളിൽ കോഴ്സുമായി ബന്ധപ്പെട്ട പരീക്ഷകൾ നടത്തും. ഈ കോഴ്സുകൾ വിവിധ ഘട്ടങ്ങളിൽ നിർത്താനുള്ള സൗകര്യവുമുണ്ട്. പൂർത്തിയാക്കുന്നതിന്റെ ദൈർഘ്യം കണക്കിലെടുത്താണ് ഫൗണ്ടേഷൻ/ഡിപ്ലോമ/ ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിക്കുക. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബേസിക്സ് ഓഫ് പ്രോഗ്രാമിങ് ആൻഡ് പൈത്തൺ, ഇംഗ്ലീഷ്, മെഷീൻ ലേണിങ്, ബിസിനസ് ഡാറ്റ മാനേജ്‌മെന്റ്, ടൂൾസ് ഇൻ ഡാറ്റ സയൻസ് തുടങ്ങിയ കോഴ്‌സുകൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു.
2. ഡൽഹി ഐ.ഐ.ടി: മെഷീൻ ലേണിങ് ആൻഡ് ഡാറ്റ സയൻസിൽ എം.ടെക്
ഡൽഹി ഐ.ഐ.ടിയിൽ മെഷീൻ ലേണിങ് ആൻഡ് ഡാറ്റ സയൻസിൽ എം.ടെക് ചെയ്യാം. 2022 ജൂലൈ മുതലാണ് ഐ.ഐ.ടിയിൽ ഈ കോഴ്സ് തുടങ്ങിയത്. ഡീപ് ലേണിങ്, ഡാറ്റ സയൻസ് പോലുള്ള കോർ എ.ഐ സാങ്കേതികവിദ്യകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ, കംപ്യൂട്ട വിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് പോലുള്ള ആപ്ലിക്കേഷൻ-ഓറിയന്റഡ് കോഴ്‌സുകൾ, ആധുനിക എ.ഐ സാങ്കേതികവിദ്യകൾക്ക് അടിസ്ഥാനമായ ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാന കോഴ്‌സുകൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
3. റൂർക്കീ ഐ.ഐ.ടി: സൈബർ സുരക്ഷയും എത്തിക്കൽ ഹാക്കിങും
സൈബർ സെക്യൂരിറ്റി ഫൗണ്ടേഷനുകളും ഇവോൾവിങ് ത്രെറ്റ് ലാൻഡ്‌സ്‌കേപ്പുകളും എത്തിക്കൽ ഹാക്കിങ്, ഫുട്‌പ്രിന്റിങ് ആൻഡ് വൾനറബിലിറ്റി അസസ്‌മെന്റ്, അഡ്വാൻസ്ഡ് നെറ്റ്‌വർക് സെക്യൂരിറ്റി ആൻഡ് ഇൻസിഡന്റ് റെസ്‌പോൺസ്, സെക്യുർ കോഡിങ് പ്രാക്ടീസസ് ആൻഡ് ആപ്ലിക്കേഷൻ സെക്യൂരിറ്റി, എ.ഐ-ഡ്രൈവൺ സൈബർ സെക്യൂരിറ്റി: ഡിറ്റക്ഷൻ, ഓട്ടോമേഷൻ ആൻഡ് ഡിഫൻസ് എന്നിവയെക്കുറിച്ചുള്ള കോഴ്‌സുകൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു. യോഗ്യത പരീക്ഷ വഴിയാണ് കോഴ്സുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഷോർട്ട്‍ലിസ്റ്റ് ചെയ്തവരെ കൗൺസലിങ്ങിന് വിളിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എത്തിക്കൽ ഹാക്കിങ് നടത്താനും സൈബർ രംഗത്തുണ്ടാകുന്ന ഭീഷണികളെ ചെറുക്കാനും എ.ഐയുടെ സഹായത്തോടെ സുരക്ഷ ക്രമീകരണങ്ങളെ സംയോജിപ്പിക്കാനും സാധിക്കും.
4. ഡല്‍ഹി ഐ.ഐ.ടി ഫ്യൂച്ചര്‍ ടെക് ലീഡേഴ്‌സ്: എ.ഐ ആന്‍ഡ് ഇന്‍ഡസ്ട്രി 5.0
എ.ഐ, ഐ.ഒ.ടി, ബ്ലോക്ക്‌ചെയിന്‍, 6ജി, എ.ആര്‍/വി.ആര്‍, ഡിജിറ്റല്‍ ട്വിന്‍സ് എന്നിവയെ സംയോജിപ്പിച്ചുള്ള നൂതന കോഴ്സാണിത്. എൻജിനീയറിങ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാനങ്ങളും ഫ്യൂച്ചര്‍ ടെക് ലീഡര്‍ഷിപ്പുമാണ് പ്രോഗ്രാമിന്റെ മൊഡ്യൂളില്‍ ഉള്‍പ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

