കണക്കിലെ കളികളിൽ തമിഴ്നാട്ടിലെ വിദ്യാർഥികൾ പിറകിൽ; ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിലെ കുട്ടികൾ അഗ്രഗണ്യർ
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിലെ ഭൂരിഭാഗം വിദ്യാർഥികളും കണക്കിൽ പിറകിലാണെന്ന് എൻ.സി.ഇ.ആർ.ടി പഠനം. ജമ്മു കശ്മീർ, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർഥികളും കണക്കിൽ പിറകിലാണ്. ഗണിതശാസ്ത്രത്തിലെ അടിസ്ഥാനം പോലും അറിയാത്തവർ ഇവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്. പലർക്കും കൂട്ടാനും കിഴിക്കാനും ഗുണിക്കാനും അറിയില്ല.
അതേസമയം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ കണക്കിൽ അഗ്രഗണ്യരാണെന്നും റിപ്പോർട്ടിലുണ്ട്.
സംഖ്യ തിരിച്ചറിയൽ, സംഖ്യ വിവേചനം, സങ്കലനം, കുറയ്ക്കൽ, ഹരിക്കൽ, ഗുണനം, ഭിന്നസംഖ്യകൾ, സംഖ്യകളും രൂപങ്ങളും അടങ്ങുന്ന പാറ്റേണുകൾ തിരിച്ചറിയൽ എന്നിവ അറിയാമോ എന്നാണ് പഠനത്തിൽ പരിശോധിച്ചത്. ഓരോ സംസ്ഥാാനങ്ങളിലെയും വിദ്യാർഥികൾ ഉപയോഗിക്കുന്ന ഭാഷകളിലാണ് പഠനം നടത്തിയത്.
10,000 സർക്കാർ, സർക്കാർ-എയ്ഡഡ്, സ്വകാര്യ അംഗീകൃത, കേന്ദ്ര സർക്കാർ സ്‌കൂളുകൾ എന്നിവയിലെ 86,000 വിദ്യാർഥികളെയാണ് പഠന വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

