Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 10:19 PM GMT Updated On
date_range 24 Nov 2017 10:19 PM GMTടിസ്സ് നെറ്റ്: ഡിസംബർ എട്ടുവരെ അപേക്ഷിക്കാം
text_fieldsbookmark_border
മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസ് (ടിസ്സ്) തിരുവനന്തപുരം, മുംബൈ, തുൽജാപുർ, ഗുവാഹതി, ഹൈദരാബാദ് മുതലായ കാമ്പസുകളിലായി 2018-20 ൽ നടത്തുന്ന ഫുൾടൈം റഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള ദേശീയതല പ്രവേശന പരീക്ഷ ടിസ്സ്-നെറ്റ് 2018ന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ എട്ടുവരെ നീട്ടി. ജനുവരി ആറിനാണ് പ്രവേശനപരീക്ഷ. 55 മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളാണ് വിവിധ കാമ്പസുകളിലുള്ളത്.
രാജ്യത്തെ 39 നഗരങ്ങളിലായാണ് കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് ടെസ്റ്റ് നടത്തുക. ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖം നടത്തി റാങ്ക്ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷൻ. ദക്ഷിണേന്ത്യയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മധുര, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവ ടെസ്റ്റ് സെൻററുകളാണ്.
തിരുവനന്തപുരത്തെ ടിസ്സ് സെൻററിൽ എം.എ, എം.എസ്സി ഇക്കോളജി, സൊസൈറ്റി ആൻഡ് സസ്റ്റെയിനബ്ൾ െഡവലപ്മെൻറ് കോഴ്സുകളിലാണ് പഠനാവസരം. ബിരുദധാരികൾക്കും ഫൈനൽ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം.
െഡവലപ്മെൻറ് സ്റ്റഡീസ്, വിമൻ സ്റ്റഡീസ്, അൈപ്ലഡ് സൈക്കോളജി, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് ആൻഡ് ലേബർ റിലേഷൻസ്, മീഡിയ ആൻഡ് കൾചറൽ സ്റ്റഡീസ്, ഡെവലപ്മെൻറ് പോളിസി പ്ലാനിങ്, സോഷ്യൽ വർക് ഇൻ റൂറൽ െഡവലപ്മെൻറ്, ക്രിമിനലോളജി ആൻഡ് ജസ്റ്റിസ്, മെൻറൽ ഹെൽത്ത്, പബ്ലിക് ഹെൽത്ത്, ഡിസാസ്റ്റർ മാനേജ്മെൻറ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രപ്പോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, നിയമം തുടങ്ങിയ വിഷയങ്ങളിലാണ് എം.എക്ക് അവസരമുള്ളത്.
ഒാൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ http://admissions.tiss.edu വെബ്സൈറ്റിൽ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story