Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightതിങ്കളാഴ്ച മുതൽ...

തിങ്കളാഴ്ച മുതൽ വിക്​ടേഴ്​സ്​ ക്ലാസുകളുടെ ടൈംടേബിൾ മാറും

text_fields
bookmark_border
തിങ്കളാഴ്ച മുതൽ വിക്​ടേഴ്​സ്​ ക്ലാസുകളുടെ ടൈംടേബിൾ മാറും
cancel

തിരുവനന്തപുരം: സ്കൂളുകൾ പൂർണമായും തുറക്കുന്ന തിങ്കളാഴ്ച മുതൽ വിക്​ടേഴ്​സ്​ ചാനൽ വഴിയുള്ള ക്ലാസുകളുടെ ടൈംടേബിളിൽ മാറ്റം വരുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി. പാഠഭാഗങ്ങൾ തീർക്കുന്നതുമായി ബന്ധപ്പെട്ട് കർശന മേൽനോട്ടം വേണമെന്നും വകുപ്പിന്​ കീഴിലുള്ള സ്വയംഭരണ/ ഗ്രാൻഡ് ഇൻ എയ്​ഡ് സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗത്തിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു. സ്കൂളുകൾ പൂർണമായി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് സ്ഥാപനങ്ങൾ ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് മന്ത്രി നിർദേശിച്ചു. എസ്.ഐ.ഇ.ടി, എസ്.ഐ.ഇ.എം.എ.ടി തുടങ്ങിയ സ്ഥാപനങ്ങൾ പരീക്ഷക്ക് ഉതകുന്ന രീതിയിൽ കൂടുതൽ വിഭവങ്ങൾ തയാറാക്കി വിതരണം ചെയ്യണം. സാക്ഷരത മിഷന് കീഴിലുള്ള പ്രേരകുമാരുടെ സേവനം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:timetablevicters chanel
News Summary - Timetable for Victers class will change from Monday
Next Story