Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപരിപഠനം തടസ്സപ്പെടില്ല; ടി.സി സമർപ്പിക്കാൻ സാവകാശം നൽകും -മന്ത്രി ഡോ. ആർ. ബിന്ദു

text_fields
bookmark_border
ഉപരിപഠനം തടസ്സപ്പെടില്ല; ടി.സി സമർപ്പിക്കാൻ സാവകാശം നൽകും -മന്ത്രി ഡോ. ആർ. ബിന്ദു
cancel

തിരുവനന്തപുരം: വിദ്യാർഥികളുടെ ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു.

ഡി.എൽ.ഇ.ഡി, ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകൾ അവസാന സെമസ്റ്റർ/വർഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

സർവകലാശാലകൾ പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെയാണ് വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Time will be given to submit TC - Minister Dr. R. Bindu
Next Story