ടി.എച്ച്.എസ്.ടി.ഐ-ജെ.എൻ.യു പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു
text_fieldsകേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഫരീദാബാദിലെ ട്രാൻസ്ലേഷനൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (THSTI) 2023-24 വിന്റർ സെഷനിലേക്കുള്ള പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇൻഫെക്ഷൻ ആൻഡ് ഇമ്യൂണോളജി, നോൺ-കമ്യൂണിക്കബിൾ ഡിസീസ്, മൾട്ടി ഡിസിപ്ലിനറി ക്ലിനിക്കൽ ആൻഡ് ട്രാൻസ്ലേഷനൽ റിസർച്, മെഡിസിനൽ കെമിസ്ട്രി മേഖലകളിലാണ് ഗവേഷണ പഠനാവസരം.
യോഗ്യത: ബയോ മെഡിക്കൽ/ലൈഫ് സയൻസസ് (വെറ്ററിനറി സയൻസ്, പബ്ലിക് ഹെൽത്ത്, ഫാർമക്കോളജി, ഫാർമ്യൂട്ടിക്കൽ സയൻസസ് ഉൾപ്പെടെ) ബയോ കെമിസ്ട്രി, ബയോ ഇൻഫർമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കിൽ എം.ഫാർമ അല്ലെങ്കിൽ ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ബയോ ടെക്നോളജി/ബയോ മെഡിക്കൽ എൻജിനീയറിങ്/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ്) അല്ലെങ്കിൽ ബി.ഫാർമ 55 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ വിജയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാമാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടക്കം വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.thsti.res.inൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ 10വരെ അപേക്ഷ സമർപ്പിക്കാം. ഗവേഷണപഠനം പൂർത്തിയാക്കുന്നവർക്ക് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (JNU) പിഎച്ച്.ഡി സമ്മാനിക്കും.