നല്ല വാക്ചാതുരിയും യുക്തിചിന്തയും അപഗ്രഥനശേഷിയുമൊക്കെയുള്ള യുവതി യുവാക്കൾക്ക് നിയമപഠനത്തിലേക്ക് തിരിയാം. സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളജുകളിലും ഏഴ് സ്വകാര്യ സ്വാശ്രയ കോളജുകളിലും ഇക്കൊല്ലം നടത്തുന്ന മൂന്നു വർഷത്തെ എൽ.എൽ.ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് ആറിന് നടത്തും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് കേന്ദ്രങ്ങളിലായി രാവിലെ പത്തുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് പരീക്ഷ. പരീക്ഷാ കമീഷണറാണ് പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് തയാറാക്കുക.
എൻട്രൻസ് പരീക്ഷയിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ അപേക്ഷ www.cee.kerala.gov.in എന്ന വെബ്സൈറ്റിലേക്ക് 24 വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ് 600 രൂപ. പട്ടികജാതി/വർഗക്കാർക്ക് 300 രൂപ. അപേക്ഷിക്കേണ്ട തീയതി വെബ്സൈറ്റിലുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദമെടുത്തവർക്കും ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. എസ്.ഇ.ബി.സി വിഭാഗങ്ങളിൽ പെടുന്നവർക്ക് 42 ശതമാനം മാർക്ക് മതി. പട്ടികജാതി/വർഗക്കാർക്ക് ഡിഗ്രിക്ക് 40 ശതമാനം മാർക്കുള്ളപക്ഷം അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധ രേഖകളും പ്രവേശന പരീക്ഷാ കമീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. അഡ്മിറ്റ് കാർഡ് ജൂലൈ 31 മുതൽ ഡൗൺലോഡ് ചെയ്യാം. എൻട്രൻസ് പരീക്ഷയിൽ ഒബ്ജക്റ്റിവ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാവും. മൂന്നുമണിക്കൂർ സമയം അനുവദിക്കും. ജനറൽ ഇംഗ്ലീഷ് (65 ചോദ്യങ്ങൾ), ജനറൽ നോളജ് (65), ആപ്റ്റിറ്റ്യൂഡ് ഫോർ ലീഗൽ സ്റ്റഡീസ് (70) എന്നീ വിഷയങ്ങളിലാണ് ചോദ്യങ്ങൾ. ഒാരോ ശരിയുത്തരത്തിനും മൂന്നു മാർക്കുവീതം.
ഉത്തരം തെറ്റിയാൽ ഒാരോ മാർക്ക് വീതം കുറക്കും. റാങ്കിങ് മാർക്ക് ഒരേപോലെ വന്നാൽ ആപ്റ്റിറ്റ്യൂഡ് ഫോർ ലീഗൽ സ്റ്റഡീസിന് ഉയർന്ന മാർക്ക് നേടിയിട്ടുള്ളവർക്ക് മുൻഗണന നൽകും. പിന്നെയും തുല്യത വന്നാൽ ഇംഗ്ലീഷിനാണ് പ്രാമുഖ്യം. മൊത്തം 600 മാർക്കിെൻറ എൻട്രൻസ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ പെടുന്നവർ മിനിമം 10 ശതമാനമെങ്കിലും നേടിയാലേ റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളു. പട്ടികജാതി/വർഗക്കാർക്ക് അഞ്ചു ശതമാനത്തിൽ കുറയാതെ നേടിയാൽ റാങ്ക്ലിസ്റ്റിൽ ഉൾപ്പെടും. എസ്.ഇ.ബി.സി/എസ്.സി/എസ്.ടി വിഭാഗങ്ങളിൽ പെടുന്നവർക്ക് പ്രത്യേകം കാറ്റഗറി അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. എൻട്രൻസ് പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിൽ മുൻഗണനാ ക്രമത്തിൽ കോളജ് ഒാപ്ഷൻ രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കും. കേന്ദ്രീകൃത സീറ്റ് അലോട്ട്മെേൻറാടെയാണ് അഡ്മിഷൻ. സ്വകാര്യ സ്വാശ്രയ ലോ കോളജുകളിൽ സർക്കാറുമായി പങ്കിടുന്ന മെറിറ്റ് സീറ്റുകളിലാണ് എൻട്രൻസ് പരീക്ഷാ കമീഷണറുടെ ആഭിമുഖ്യത്തിൽ അഡ്മിഷൻ നടത്തുന്നത്. 215 മെറിറ്റ് സീറ്റുകളാണ് സ്വകാര്യ സ്വാശ്രയ മേഖലയിൽ ലഭ്യമായിട്ടുള്ളത്.
നാലു ഗവൺമെൻറ് ലോ കോളജുകളിലായി ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ ആകെ 400 സീറ്റുകളുണ്ട്. ഒാരോ കോളജുകളിലും 100 സീറ്റുകൾ വീതം. സർക്കാർ ലോ കോളജുകൾ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ആകെ 615 സീറ്റുകളിലാണ് ഇൗ പ്രവേശന പരീക്ഷയുടെ റാങ്ക് പരിഗണിച്ച് അഡ്മിഷൻ നടത്തുന്നത്. സമഗ്ര വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.cee.kerala.org എന്ന വെബ്സൈറ്റിലുണ്ട്.
അഭിഭാഷകർ, ന്യായാധിപർ, ലീഗൽ അഡ്വൈസർ, ലോ ഒാഫിസർ തുടങ്ങിയ തസ്തികകളിലും മറ്റും മികച്ച കരിയർ കണ്ടെത്താൻ ഇൗ പഠനം സഹായകമാകും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 4:11 PM GMT Updated On
date_range 2017-07-22T21:41:52+05:30ത്രിവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ ആഗസ്റ്റ് ആറിന്
text_fieldsNext Story