ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിെൻറ ധനസഹായത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ ടൂള്‍ ആൻഡ് ഡൈ മേക്കിങ്, ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഡിപ്ലോമ ഇന്‍ മെക്കാട്രോണിക്സ് എന്നീ ത്രിവത്സര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
. എന്‍.ടി.ടി.എഫിെൻറ കുറ്റിപ്പുറം, മലപ്പുറം, തലശ്ശേരി സെൻററുകളിലും അതത് ജില്ല കേന്ദ്രങ്ങളിലും ഇൗമാസം 30ന് പ്രവേശന പരീക്ഷ നടത്തും.
പരീക്ഷ സെൻററുകളില്‍ സ്പോട്ട് രജിസ്ട്രേഷന് ചെയ്യുന്നതിന് സംവിധാനം ഉണ്ടായിരിക്കും.
പ്രവേശന അര്‍ഹത നേടുന്ന വിദ്യാർഥികള്‍ക്ക് ട്യൂഷന് ഫീസ്, ഭക്ഷണം, താമസം, യൂനിഫോം അടക്കമുള്ള മുഴുവന്‍ ചെലവുകളും വകുപ്പ് വഹിക്കും. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ വ്യവസായശാലകളില്‍ നിയമനത്തിന് സഹായം നല്‍കും. താല്പര്യമുള്ളവര് 26നകം അപേക്ഷിക്കണം. അപേക്ഷഫോറവും വിശദവിവരങ്ങളും ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലും www.nttftrg.com വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 0477-2252548.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 4:26 PM GMT Updated On
date_range 2017-07-22T21:56:30+05:30ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
text_fieldsNext Story