ഇത്തവണ ക്രിസ്മസ് അവധി 12 ദിവസം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്കൂൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
പരീക്ഷ 23ന് പൂർത്തിയാക്കി സ്കൂൾ അടക്കാനാണ് തീരുമാനം. ജനുവരി അഞ്ചിനാകും സ്കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്ക് 12ദിവസം അവധി ലഭിക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനു നടക്കും.
നേരത്തെ, ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നെങ്കിലും വിദ്യാർഥികളുടെ മാനസിക സമ്മർദം കടക്കിലെടുത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആശങ്ക ഒഴിവാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

