Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightയു എ ഇയിൽ തേർഡ്​ ടേം...

യു എ ഇയിൽ തേർഡ്​ ടേം പരീക്ഷ ജൂൺ 24 മുതൽ

text_fields
bookmark_border
യു എ ഇയിൽ തേർഡ്​ ടേം പരീക്ഷ ജൂൺ 24 മുതൽ
cancel

ദുബൈ: 2025-2026 അധ്യയന വർഷത്തിലെ മൂന്നാമത്തെയും അവസാനത്തെയും പാദത്തിലെ പരീക്ഷാ ടൈംടേബിൾ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു. പരീക്ഷകൾ ജൂൺ 24 മുതൽ ജൂലൈ മൂന്നുവരെ നടക്കും.

സർക്കാർ സ്കൂളുകളിലും മന്ത്രാലയത്തിന്‍റെ സിലബസ് പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലും അഞ്ചു മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷകൾ ബാധകം. ‘എല്ലാ വിദ്യാർഥികൾക്കും വിജയശംസകൾ നേരുന്നു’വെന്ന് മന്ത്രാലയം തങ്ങളുടെ സന്ദേശത്തിൽ കുറിച്ചു.

ഈ അധ്യയന വർഷത്തിൽ ദേശീയ തലത്തിൽ കേന്ദ്രീകൃതമായി നടത്തുന്ന രണ്ട് പരീക്ഷകളിൽ ഒന്നാണ് മൂന്നാം പാദ പരീക്ഷ. രണ്ടാം പാദത്തിന്‍റെ അവസാനത്തിൽ നടത്തേണ്ടിയിരുന്ന കേന്ദ്രീകൃത പരീക്ഷകൾ ഈ വർഷം റദ്ദാക്കുകയും പകരം സ്കൂൾ തലത്തിലുള്ള മൂല്യനിർണയം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഇപ്പോൾ ഒന്നും മൂന്നും പാദങ്ങളിൽ മാത്രമാണ് കേന്ദ്രീകൃത പരീക്ഷകൾ നടക്കുന്നത്. മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികളെ കേന്ദ്രീകൃത പരീക്ഷകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examsgulfUAE
News Summary - Third term exams in UAE from June 24
Next Story