Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala university
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരളയിൽ ബിരുദത്തിന്​...

കേരളയിൽ ബിരുദത്തിന്​ പ്രൈവറ്റ് രജിസ്ട്രേഷനില്ല; അനുവാദം വി​ദൂ​ര പ​ഠ​ന​ത്തി​ന് മാ​ത്ര​ം, വിദ്യാർഥികൾ ആശങ്കയിൽ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​യി​ൽ ബി​രു​ദ കോ​ഴ്സി​ന് പ്രൈ​വ​റ്റ് ര​ജി​സ്​​ട്രേ​ഷ​ൻ വ​ഴി സ​മാ​ന്ത​ര പ​ഠ​ന​ത്തി​ന്​ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ. എം.​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ർ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ്രൈ​വ​റ്റ് ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​രി​ക്കെ​യാ​ണ്​ കേ​ര​ള പു​റം​തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. വി​ദൂ​ര പ​ഠ​ന​ത്തി​ന് മാ​ത്ര​മേ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ള്ളൂ.

പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത്​ സ്വാ​ശ്ര​യ കോ​ള​ജു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ പ്രൈ​വ​റ്റ് പ​ഠ​ന​ത്തി​ന്​ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നു​ള്ള നി​ർ​ദേ​ശം സ​ർ​വ​ക​ലാ​ശാ​ല ഓ​ഫി​സ് മു​ന്നോ​ട്ടു​വെ​​ച്ചെ​ങ്കി​ലും വൈ​സ്ചാ​ൻ​സ​ല​റും ചി​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു. പ്രൈ​വ​റ്റ് പ​ഠ​ന​ത്തി​ന് യു.​ജി.​സി​യി​ൽ വ്യ​വ​സ്ഥ​യി​ല്ലെ​ന്നാ​ണ്​ വാ​ദം.

1975 മു​ത​ൽ തു​ട​രു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ 'കേ​ര​ള' മാ​ത്ര​മാ​യി നി​ർ​ത്തു​ന്ന​ത് മു​ൻ​കൂ​ട്ടി അ​റി​യി​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​വ​ക​ലാ​ശാ​ല​ക്കു​ണ്ടാ​യി​രു​െ​ന്ന​ന്ന് വി​ദ്യാ​ർ​ഥി​ക​ളും പാ​ര​ല​ൽ കോ​ള​ജ് ന​ട​ത്തി​പ്പു​കാ​രും പ​രാ​തി​പ്പെ​ടു​ന്നു. വി​ദൂ​ര പ​ഠ​ന ര​ജി​സ്​​ട്രേ​ഷ​ന് ഭീ​മ​മാ​യ തു​ക ഈ​ടാ​ക്കു​ന്ന​ത​ല്ലാ​തെ പ​ഠ​ന​സാ​മ​ഗ്രി​ക​ളോ പ​രി​ശീ​ല​ന​മോ കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ പാ​ര​ല​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചാ​ണ് പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കു​ന്ന​ത്.

ഇ​ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​തു​പോ​ലെ കേ​ര​ള​യി​ലും പ്രൈ​വ​റ്റ് ര​ജി​സ്​​ട്രേ​ഷ​ൻ പ​ഠ​ന​ത്തി​ന് അ​നു​മ​തി തു​ട​ര​ണ​മെ​ന്ന് സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യോ​ടും വൈ​സ് ചാ​ൻ​സ​ല​റോ​ടും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala universitydegree
News Summary - There is no private registration for the degree in Kerala university
Next Story