സീറ്റുകൾ ഏറെ; ഉപരിപഠനം കടമ്പയാകില്ല
text_fieldsകോട്ടയം: മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾക്കായി വിദ്യാർഥികൾ നേട്ടോടമോടുമ്പോൾ ജില്ലയിൽ ഉപരിപഠനത്തിന് സീറ്റുകൾ ഏറെ.
ഇഷ്ട സ്കൂളും വിഷയവും ലഭിക്കില്ലെങ്കിലും എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പഠനത്തിന് ആവശ്യമായ സീറ്റുകൾ ജില്ലയിലുണ്ട്. ഇതിനൊപ്പം വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് എന്നിവകൂടി കണക്കിലെടുത്താൽ സീറ്റുകൾ അധികമാണെന്നാണ് കണക്കുകൾ.
എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 9302 ആൺകുട്ടികളും 9193 പെൺകുട്ടികളും അടക്കം 18,495 വിദ്യാർഥികളാണ് ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇവർക്കായി വിവിധ വിഭാഗങ്ങളിലായി മൊത്തം 29,305 സീറ്റാണുള്ളത്. ഇതിനൊപ്പം സി.ബി.എസ്.ഇ പത്താംക്ലാസുകാരിൽ ഒരുവിഭാഗം, സമീപ ജില്ലയിലുള്ളവർ എന്നിവർ കൂടി അപേക്ഷകരായി എത്താം. ഇവരെക്കൂടി കണക്കിലെടുത്താലും സീറ്റിന് ക്ഷാമമുണ്ടാകില്ല. എന്നാൽ, ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുപോലും ഇഷ്ട സ്കൂളും വിഷയവും ലഭിക്കാന്‍ പ്രയാസമുണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഉയര്‍ന്ന വിജയശതമാനമാണ് ഇതിന് കാരണം. 99.81 ശതമാനമായിരുന്നു ജില്ലയിലെ വിജയം.
പാലാ വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം നേടിയിരുന്നു. ജില്ലയില്‍ ആകെ 2632 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. രണ്ടും മൂന്നും അലോട്ട്മെന്റ് കഴിയുന്നതോടെ പരമാവധി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ട സ്കൂളും വിഭാഗവും ലഭിച്ചേക്കുമെന്ന് അധികൃതര്‍ പറയുന്നു.
ഹയർസെക്കൻഡറി -21,989, വി.എച്ച്.എസ്.ഇ -2250, ഐ.ടി.ഐ -4086, പോളിടെക്നിക് -980 എന്നിങ്ങനെയാണ് ജില്ലയിലെ സീറ്റുകളുടെ എണ്ണം. കഴിഞ്ഞവർഷം ജില്ലയിലെ ചില ഭാഗങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നപ്പോൾ മറ്റിടങ്ങളിൽ പലർക്കും ഇഷ്ടവിഷയങ്ങൾ ലഭിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു.
ബുധനാഴ്ച മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണത്തിനും തുടക്കമായി. ആദ്യദിനം ജില്ലയിൽ 5468 പേരാണ് അപേക്ഷ നൽകിയത്. വ്യാഴാഴ്ചയും നൂറുകണക്കിന് വിദ്യാർഥികൾ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. 20 വരെയാണ് ഓൺലൈനായി സമർപ്പിക്കാനുള്ള സമയപരിധി. ട്രയൽ അലോട്ട്മെന്റ് ഈമാസം 24നും ആദ്യഅലോട്ട്മെന്റ് ജൂൺ രണ്ടിനും രണ്ടാം അലോട്ട്മെന്റ് ജൂൺ 10നും മൂന്നാം അലോട്ട്മെന്റ് ജൂൺ 16നും നടക്കും.
ജൂൺ 18ന് പ്ലസ്വൺ ക്ലാസുകൾ ആരംഭിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരിപഠനത്തിന് യോഗ്യത നേടാത്ത റെഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ 28 മുതൽ ജൂൺ രണ്ടുവരെ നടക്കും.
ജൂൺ അവസാനം ഫലം പ്രഖ്യാപിക്കും. മൂന്ന് വിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

