ടൈംസ് റാങ്കിങ്ങിൽ ഇന്ത്യൻ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാംസ്ഥാനം നിലനിർത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
text_fieldsടൈംസ് ഹയർ എജ്യൂക്കേഷൻ റാങ്കിങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്. സുതാര്യതയില്ലെന്നാരോപിച്ച് തുടർച്ചയായ മൂന്നാംതവണയും ഭൂരിഭാഗം ഐ.ഐ.ടികൾ ടൈംസ് റാങ്ക് പട്ടികയിൽ ഇടം നേടാനുള്ള മത്സരം ബഹിഷ്കരിച്ചിരുന്നു. 104 രാജ്യങ്ങളിൽ നിന്നുള്ള 1799 യൂനിവേഴ്സിറ്റികളിൽ ഓക്സ്ഫഡ്യൂനിവേഴ്സിറ്റിയാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്.
ഇന്ത്യയിൽ ഒന്നാമതാണെങ്കിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് ടൈംസ് പട്ടികയിൽ 251നും 300നുമിടയിലുള്ള റാങ്കാണ് ലഭിച്ചത്. ഷൂലിനി യൂനിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സയൻസസ് ആണ് ഇന്ത്യൻ യൂനിവേഴ്സിറ്റികളിൽ ടൈംസ് പട്ടികയിൽ ഇടം നേടിയ മറ്റൊരു യൂനിവേഴ്സിറ്റി. 351നും 400നുമിടയിലുള്ള റാങ്കാണ് ഈ യൂനിവേഴ്സിറ്റിക്ക് ലഭിച്ചത്.
ഹിമാചൽ പ്രദേശിലെ സ്വകാര്യ സർവകലാശാലക്ക് നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രേംവർക് 2022ൽ 96ാം റാങ്ക് ലഭിച്ചു. തമിഴ്നാട്ടിലെ അളഗപ്പ യൂനിവേഴ്സിറ്റിയും ടൈംസ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം, ഇന്ത്യൻ വിഭാഗത്തിൽ രണ്ടാംസ്ഥാനം ഐ.ഐ.ടി റോപ്പറിനായിരുന്നു. പങ്കെടുത്ത മറ്റ് ഐ.ഐ.ടികളിൽ, ഐ.ഐ.ടി ഇൻഡോർ 601-800 ബാൻഡിലും ഐ.ഐ.ടി പട്നയും ഐ.ഐ.ടി ഗാന്ധിനഗർ 801-1000 ബാൻഡിലും ഇടംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

