എസ്.എസ്.എൽ.സി ഫലം ഇന്ന്; വൈകീട്ട് നാലു മുതൽ ഫലമറിയാം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷഫലം ബുധനാഴ്ച വൈകീട്ട് മൂന്നിന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകിട്ട് നാലു മുതൽ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
ഫലം ലഭ്യമാകുന്ന സൈറ്റുകൾ:
https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in. എസ്.എസ്.എൽ.സി (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി ഫലം http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

