Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Harekala Hajabba
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഗ്രാമത്തിനായി സ്​കൂൾ...

ഗ്രാമത്തിനായി സ്​കൂൾ നിർമിച്ച് ഒരു ഒാറഞ്ച്​ വിൽപ്പനക്കാരൻ; തേടിയെത്തിയത്​ പത്​മ പുരസ്​കാരം

text_fields
bookmark_border

ന്യൂഡൽഹി: 1977 മുതൽ മംഗളൂരുവിൽ ഓറഞ്ച്​ വിൽപ്പന നടത്തുന്നയാളാണ്​ ഹരേകാല ഹജ്ജാബ. സ്​കൂളിൽ പോയിട്ടില്ല. അതിനാൽ തന്നെ എഴുതാനോ വായിക്കാനോ അറിയില്ല. ഒരിക്കൽ ഒാറഞ്ച്​ വിൽപ്പനക്കിടെ ഒരു വിദേശി ഹജ്ജാബയുടെ അടുത്തെത്തുകയും വില ചോദിക്കുകയും ചെയ്​തു. എന്നാൽ വിദേശിയുമായി സംവദിക്കാൻ ഭാഷ അറിയാത്തതിനാൽ ഹജ്ജാബക്ക്​ ഒന്നും മറുപടി പറയാനായില്ല.

അക്ഷരാഭ്യാസം അറിയാത്തതിനാൽ ഹജ്ജാബക്ക്​ വിഷമം ​തോന്നി. താൻ വിദ്യാഭ്യാസം നേടുക എന്നതിനപ്പുറം കുഞ്ഞുങ്ങൾക്ക്​ വിദ്യാഭ്യാസം നൽകുകയെന്ന ചിന്തയായിരുന്നു ഹജ്ജാബയുടെ മനസിൽ. കന്നഡ മാത്രമാണ്​ ഹജ്ജാബക്ക്​ അറിയുന്നത്​. വിദേശിയെ സഹായിക്കാൻ കഴിയാത്ത മാനസിക വിഷമത്തിൽനിന്ന്​ ഒരു സ്​കൂൾ നിർമിക്കാനായിരുന്നു ഹജ്ജാബയുടെ പരിശ്രമം.

രണ്ടു പതിറ്റാണ്ടിനിപ്പുറം സ്​കൂൾ നിർമിക്കുകയെന്ന സ്വപ്​നം ഹജ്ജാബ സാക്ഷാത്​കരിക്കുകയും ചെയ്​തു. 2000ത്തിലായിരുന്നു സ്​കൂളിന്‍റെ നിർമാണം. സഹായിച്ചത്​ അന്തരിച്ച മുൻ എം.എൽ.എ യു.ടി. ഫരീദും. 28 വിദ്യാർഥികളെവെച്ച്​ തുടങ്ങിയ സ്​കൂളിൽ ഇപ്പോൾ 175 വിദ്യാർഥികൾ പഠിക്കുന്നു. 10ാം ക്ലാസ്​ വരെയായി ഉയർത്തുകയും ചെയ്​തു.


66കാരന്‍റെ കഠിന പരിശ്രമത്തിന്​ രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്​മശ്രീ നൽകി രാജ്യം ആദരിച്ചു. രാജ്യതലസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ തിങ്കളാഴ്​ച ഹജ്ജാബ പത്​മ പുരസ്​കാരം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിൽനിന്ന്​ ഏറ്റുവാങ്ങി.

ഹജ്ജാബയുടെ പരിശ്രമത്തിന്​ നിരവധി സമ്മാനങ്ങൾ തുകയായും മറ്റും ലഭിച്ചിരുന്നു. സമ്മാനമായി ലഭിച്ച തുകകൊണ്ട്​ ഗ്രാമത്തിൽ കൂടുതൽ സ്​കൂളുകൾ നിർമിക്കാനാണ്​ ഹജ്ജാബയുടെ തീരുമാനം.

'എന്‍റെ ഗ്രാമത്തി​ൽ കൂടുതൽ സ്​കൂളുകളും കോളജുകളും നിർമിക്കുകയെന്നതാണ്​ എന്‍റെ ലക്ഷ്യം. നിരവധിപേർ ഇതിനായി പണം സംഭാവന നൽകി. ഈ പണം സ്വരുക്കൂട്ടി വെക്കുകയും ഭൂമി വാങ്ങുകയും സ്​കൂളുകളും കോളജുകളും നിർമിക്കുകയും ചെയ്യും' -അടുത്ത ലക്ഷ്യത്തെക്കുറിച്ച്​ ഹജ്ജാബ പറഞ്ഞു.

തന്‍റെ​ ഗ്രാമത്തിൽ പതിനൊന്ന്​, പന്ത്രണ്ട്​ ക്ലാസുകൾ പഠിക്കാൻ വിദ്യാർഥികൾക്ക്​ അവസരമൊരുക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്​ അഭ്യർഥിക്കുന്നതായും ഹജ്ജാബ പറഞ്ഞു.

2020 ജനുവരിയിൽ കേന്ദ്രസർക്കാർ പത്​മ അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ്​ നിയന്ത്രണങ്ങൾ കാരണം തിങ്കളാഴ്ചയായിരുന്നു അവാർഡ്​ ദാന ചടങ്ങ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padma ShriHarekala HajabbaRural Education
News Summary - The Orange Vendor Awarded A Padma Shri For Contributions In Rural Education
Next Story