Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷസമയത്ത് ഇളവുകൾ നൽകുമെന്ന് മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് പരീക്ഷസമയത്ത് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പെൻ, ഷുഗർ ടാബ്ലറ്റ്, ചോക്ലറ്റ്, പഴങ്ങൾ, സ്നാക്സ്, വെള്ളം തുടങ്ങിയവ കൈവശം വെക്കാൻ അനുമതി നൽകി ഉത്തരവായതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് ഈ സൗകര്യം ലഭിക്കും. പ്രമേഹബാധിതരാണെന്ന സർട്ടിഫിക്കറ്റിന്റെയോ മെഡിക്കൽ രേഖയുടെയോ അടിസ്ഥാനത്തിലാണ് അനുമതി നൽകുക.
Next Story

