Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്കൂള്‍...

സ്കൂള്‍ തുറക്കുന്നതി​െൻറ സന്തോഷം വിക്ടേഴ്സില്‍ പങ്കുവെക്കാം

text_fields
bookmark_border
സ്കൂള്‍ തുറക്കുന്നതി​െൻറ സന്തോഷം വിക്ടേഴ്സില്‍ പങ്കുവെക്കാം
cancel

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതി​െൻറ സന്തോഷം കുട്ടികള്‍ക്കും രക്ഷാകർത്താക്കള്‍ക്കും അധ്യാപകര്‍ക്കും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പങ്കുവെക്കാന്‍ അവസരമൊരുക്കുന്നു. ഡിജിറ്റല്‍ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്​ദവ്യക്തതയോടെ ഷൂട്ട് ചെയ്ത വിഡിയോകളാണ് വേണ്ടത്. മൊബൈലിലാണ് ചെയ്യുന്നതെങ്കില്‍ ഹൊറിസോണ്ടലായി ഷൂട്ട് ചെയ്യണം.

പരമാവധി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകള്‍ എം.പി 4 ഫോര്‍മാറ്റിലായിരിക്കണം. അയക്കുന്ന ആളി​െൻറ പേരും വിലാസവും ഫോണ്‍ നമ്പരും ബന്ധപ്പെട്ട സ്കൂളി​െൻറ പേരും ഉള്‍പ്പെടെ വിക്ടേഴ്സി​െൻറ ചാനലുകളില്‍ സംപ്രേഷണ അനുമതി നല്‍കിയും വേണം സൃഷ്​ടികള്‍ അയക്കാന്‍. കൈറ്റി​െൻറ ജില്ല ഓഫിസുകളിലേക്ക്​ ഇ മെയില്‍ വഴിയാണ് വിഡിയോകള്‍ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്നവ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുക. ജില്ലതല ഇ മെയില്‍ വിലാസങ്ങള്‍ കൈറ്റ് വെബ്സൈറ്റായ www.kite.kerala.gov.in ലെ നോട്ടിഫിക്കേഷന്‍ വിഭാഗത്തില്‍ ലഭിക്കും. ഒക്ടോബര്‍ 25 ആണ് വിഡിയോകള്‍ ലഭിക്കേണ്ട അവസാനതീയതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school openvicters channel
News Summary - The joy of opening school can be shared with Victers channel
Next Story