മദ്രാസ് ഐ.ഐ.ടി ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം; ഡൽഹി എയിംസ് മികച്ച മെഡിക്കൽ കോളജ്
text_fieldsന്യൂഡൽഹി: 2022ലെ രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. മദ്രാസ് ഐ.ഐ.ടിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്-ബെംഗലൂരു, ബോംബെ ഐ.ഐ.ടി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ന്യൂ ഡൽഹി എയിംസ് ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളജ്. ചെന്നെയിലെ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ് ഏറ്റവും മികച്ച ഡെന്റൽ കോളജ് ആയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച മാനേജ്മെന്റ് പഠന സ്ഥാപനമായി അഹ്മദാബാദ് ഐ.ഐ.എമ്മും തെരഞ്ഞെടുക്കപ്പെട്ടു.
ഐ.ഐ.എസ്.സി-ബെംഗലൂരു ആണ് രാജ്യത്തെ മികച്ച യൂനിവേഴ്സിറ്റി. ജെ.എൻ.യു, ജാമിയ മില്ലിയ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മദ്രാസ് ഐ.ഐ.ടി ആണ് മികച്ച എൻജിനീയറിങ് കോളജ്. ഡൽഹി ഐ.ഐ.ടി, ബോംബെ ഐ.ഐ.ടി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂൾ ആയി അഹ്മദാബാദ് ഐ.ഐ.എം തെരഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂർ ഐ.ഐ.എം, കൊൽക്കത്ത ഐ.ഐ.എം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
ഫാർമസി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ജാമിയ ഹംദർദ് ഒന്നാമതെത്തി. ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിനാണ് രണ്ടാം സ്ഥാനം.
മിറാന്ദ കോളജ് ആണ് രാജ്യത്തെ മികച്ച കോളജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

