അധ്യാപകരുടെ ചേരിപ്പോര്: വിദ്യാർഥിനി പഠനം അവസാനിപ്പിച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി, ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി പഠനം അവസാനിപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെടുന്നു. വിഷയം അന്വേഷിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.
എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു അധ്യാപികയുടെ പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാർഥിനി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കുട്ടിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയത് വലിയ തെറ്റാണ്.
സ്കൂൾ നടത്തിപ്പിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കും. പരാതിയിൽ വെറുതെ ഇരിക്കാൻ തയാറല്ല. അന്വേഷിച്ചു ഒരു ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയെന്ന് ശിവൻകുട്ടി വ്യക്തമാക്കി.
ഏത് വിഷയത്തിലും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായെന്ന് ബോധ്യപ്പെട്ടാൽ സർക്കാർ ഇടപെടുകയും കുറ്റക്കാരെ നടപടിക്ക് വിധേയരാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിനിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുകയായിരുന്നു.
എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാർഥിനി പറഞ്ഞു. തന്നെ കുറിച്ച് കള്ള കഥകൾ പ്രചരിപ്പിച്ച അധ്യാപികയെ തുടരാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. അതിനിടെ, കൂടുതൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് വിദ്യാർഥിനിയുടെ കുടുംബത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

