നൂറ് വർഷം മുമ്പ് ഇന്ത്യക്കാർക്ക് വിദേശ വിദ്യാഭ്യാസം ചിന്തിക്കാൻ പോലും കഴിയാത്ത കാലത്ത് ഹാർവാർഡിൽ ചരിത്രം തീർത്ത ഇന്ത്യൻ കുടുംബം
text_fieldsവിദേശ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യക്കാർക്ക് ചിന്തിക്കാൻ പോലും കഴിയാതിരുന്ന കാലത്ത്, പ്രത്യേകിച്ച് വരേണ്യ അമേരിക്കൻ സർവകലാശാലകൾ പാശ്ചാത്യേതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കു മുന്നിൽ തുറന്നു കൊടുക്കാൻ വിസമ്മതിച്ചിരുന്ന കാലത്ത് ഹാർവാഡ് സർവകലാശാലയിൽ ചരിത്രം സൃഷ്ടിച്ചവരാണ് കൊസാംബി കുടുംബം. അത് പഠിച്ചുകൊണ്ട് മാത്രമല്ല. 1910നും 1932നും ഇടയിലാണ് ധർമാനന്ദ് കൊസാംബിയും മക്കളായ മനിക് ദാമോദറും ഹാർവാർഡിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തത്.
ഇന്ന് വിദേശ സർവകലാശാലകളിൽ നിരവധി ഇന്ത്യക്കാർ താമസിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സൗകര്യങ്ങളും സാഹചര്യങ്ങളും വെച്ച് നോക്കുമ്പോൾ അതിൽ അതിശയോക്തി ഒന്നുമില്ല. എന്നാൽ ഒരു നൂറ്റാണ്ടിനു മുമ്പ് അമേരിക്കയിലെ ഭാഷയും കോളോണിയൽ രാഷ്ട്രീയവും സാംസ്കാരിക ഒറ്റപ്പെടലും ഒക്കെ അതി ജീവിച്ച് ഇവിടെ എത്തിയെന്നത് അത്ഭുതം തന്നെയാണ്. ബൗദ്ധിക ധൈര്യത്തിന്‍റെ അടയാളമാണ് ഒരു വിദേശ രാജ്യത്ത് ഇന്ത്യൻ വേരുകൾ ആഴ്ത്തിയ കൊസാംബി കുടുംബം.
1910ൽ ഹാർവാർഡിൽ എത്തുന്ന സമയത്ത് തന്നെ ധർമാനന്ദ് കൊസാംബി പാലി, ബുദ്ധിസ്റ്റ് പഠനത്തിലെ പണ്ഡിതനായിരുന്നു. ഇൻഡിക് ഫിലോളജിയിൽ അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്ന ധർമാനന്ദ് പാശ്ചാത്യ സംസ്കൃത പണ്ഡിതൻമാരുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ വിദ്യാഭ്യാസ മേഖല പാശ്ചാത്യ പാണ്ഡിത്യ ലോകത്ത് അരികുവൽക്കരിക്കുന്ന കാലത്ത് ഏഷ്യൻ വൈജ്ഞാനിക ഗ്രന്ഥങ്ങൾക്ക് ശ്രദ്ധ ലഭിക്കാൻ അദ്ദേഹത്തിന്‍റെ പ്രസിദ്ധീകരണങ്ങൾ ഏറെ സഹായിച്ചു. വിദ്യാഭ്യാസത്തിനു പുറമെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്ക് വഹിച്ചു.
മാണിക് കൊസാംബി
വിദേശ സർവകലാശാലയിൽ നിന്ന് ബിരുദം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മാണിക് കൊസംബി. ഹാർവാർഡിന്‍റെ വനിതാ കോളജായ റാഡ്ക്ലിഫിൽ നിന്നാണ് അവർ ബിരുദം നേടിയത്. ആഗോളതലത്തിൽ തന്നെ വനിതകൾക്ക് ഒരു പ്രചോദനമായിരുന്നു ആ നേട്ടം.
ദാമോദർ കൊസാംബി
കൊസംബി കുടുംബത്തിലെ ഇളയ ആളായ ദാമോദർ 1929ലാണ് ഹാർവാർഡിൽ നിന്ന് ബിരുദം നേടുന്നത്. ഏതെങ്കിലും ഒരു വിഷയത്തിലല്ല, ചരിത്രത്തിലും സാഹിത്യത്തിലും ശാസ്ത്രത്തിലും ഒക്കെയായി അഗ്രകണ്യനായിരുന്നു അദ്ദേഹം.
വെള്ളക്കാരല്ലാത്തവരെ മുൻവിധിയോടെയും അവജ്ഞയോടെയും നോക്കി കണ്ടിരുന്ന കാലത്ത് യു.എസിൽ കൊസംബി കുടുംബത്തിന് അത്ര എളുപ്പമായിരുന്നില്ല ഒന്നും. എന്നിട്ടും വിദ്യാഭ്യാസത്തിലൂടെ അവർ ആദരവ് നേടി. സമത്വം, കൊളോണിയലിസം തുടങ്ങിവയെക്കുറിച്ച് കാഴ്ച്ചപ്പാട് രൂപീകരിക്കപ്പെടുകയും അത് അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ പ്രതറഫലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

