Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപഠനം എളുപ്പമാക്കാൻ...

പഠനം എളുപ്പമാക്കാൻ പദ്ധതിയൊരുക്കി വിദ്യാഭ്യാസ വകുപ്പ്​

text_fields
bookmark_border
പഠനം എളുപ്പമാക്കാൻ പദ്ധതിയൊരുക്കി വിദ്യാഭ്യാസ വകുപ്പ്​
cancel

തൊ​ടു​പു​ഴ: കോ​വി​ഡ്​ കാ​ലം ക​ഴി​ഞ്ഞു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​നം എ​ളു​പ്പ​മാ​ക്കാ​ൻ പ​ദ്ധ​തി​ക​ളു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യും. ഓ​ൺ​ലൈ​ൻ ഓ​ഫ്​​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നാം​ക്ലാ​സ്​ മു​ത​ൽ നാ​ലാം​ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും വാ​യ​ന​യു​മ​ട​ക്കം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ്​ നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ൾ പ​രി​ഷ്ക​രി​ച്ച്​ പു​തു​രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ എ​ഴു​ത്ത്, വാ​യ​ന എ​ന്നി​വ​യി​ൽ താ​ൽ​പ​ര്യം ജ​നി​പ്പി​ച്ചു​ള്ള പ​ഠ​ന​രീ​തി​യാ​ണ്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്​. കോ​വി​ഡ്​​കാ​ല പ​ഠ​ന​ത്തെ തു​ട​ർ​ന്ന്​​ കു​ട്ടി​ക​ളി​ൽ മൊ​ബൈ​ൽ ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​ക്ക്​ പ​രി​ഹാ​രം കാ​ണു​ക എ​ന്ന​തും ഇ​തി​ന്‍റെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​.

കോ​വി​ഡി​ന്​ മു​മ്പ്​ സ്കൂ​ളു​ക​ളി​ൽ ചി​ല പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും പ​ഠ​ന രീ​തി​ക​ൾ മാ​റി​യ കാ​ല​ത്ത്​ പ​ദ്ധ​തി​ക​ളും പു​തു​മ​യോ​ടെ അ​വ​തി​രി​പ്പി​ക്കു​ക​യാ​ണ്. അ​വ​യി​ലൊ​ന്നാ​ണ്​ വാ​യ​ന ച​ങ്ങാ​ത്തം. വാ​യ​ന​യു​ടെ ലോ​ക​ത്ത്​ പ്രൈ​മ​റി ത​ല​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ൾ​ക്ക്​ താ​ൽ​പ​ര്യം ജ​നി​പ്പി​ക്കു​ക എ​ന്ന​താ​ണ്​ ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. മ​ല​യാ​ള​ത്തി​ന്​ പു​റ​മെ ത​മി​ഴ്, ക​ന്ന​ട ഭാ​ഷ​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യും വാ​യ​ന ച​ങ്ങാ​ത്തം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക്​ റീ​ഡി​ങ്​ കാ​ർ​ഡ്​ ന​ൽ​കും. ഇ​തി​ൽ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ക​ഥ​ക​ളും ക​വി​ത​ക​ളു​മ​ട​ക്കം ഉ​ണ്ടാ​കും. ര​ക്ഷി​താ​ക്ക​ളു​ടെ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്​ വ​ഴി അ​ധ്യാ​പ​ക​ർ ഇ​ത്​ അ​യ​ച്ചും ന​ൽ​കും.

ഇ​വ​രും വീ​ട്ടി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ പ​റ​ഞ്ഞു​ന​ൽ​ക​ണം. റീ​ഡി​ങ് കാ​ർ​ഡി​ൽ ക​ഥ​യി​ലെ​യ​ട​ക്കം അ​വ​രു​ടെ ഇ​ഷ്ട​ക​ഥാ​പാ​ത്ര​ങ്ങ​ളെ വ​ര​ക്കാ​നു​ള്ള പേ​ജും ഉ​ണ്ടാ​കും. ഒ​പ്പം കു​ട്ടി​ക​ൾ​ക്ക്​ സ്വ​ന്ത​മാ​യി അ​വ​രു​ടെ ര​ച​ന​ക​ൾ എ​ഴു​താ​നും ഇ​വ സ്കൂ​ൾ​ത​ല​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യാ​നും സൗ​ക​ര്യ​മൊ​രു​ക്കും. പ​ദ്ധ​തി ന​ട​ത്തി​പ്പി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. കൂ​ടാ​തെ ഉ​ല്ലാ​സ ഗ​ണി​തം വീ​ട്ടി​ലും വി​ദ്യാ​ല​യ​ത്തി​ലും എ​ന്ന പ​ദ്ധ​തി​യും ന​ട​ത്തി​വ​രു​ന്നു​ണ്ട്. സ്കൂ​ൾ തു​റ​ന്നെ​ങ്കി​ലും 18 മാ​സ​ത്തോ​ളം വീ​ടു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യി​രു​ന്ന കു​ട്ടി​ക​ളു​ടെ പ​ഠ​ന അ​ഭി​രു​ചി​ക​ളി​ല​ട​ക്കം മാ​റ്റം​വ​ന്നി​ട്ടു​ണ്ട്.

കൃ​ത്യ​മാ​യ വാ​യ​ന​യും പ​ഠ​ന​വും ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും മൊ​​ബൈ​ൽ അ​ട​ക്ക​മു​ള്ള​വ​യു​ടെ ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ൽ വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്ത​രം ന​ട​പ​ടി​ക​ളു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ രം​ഗ​ത്തു​​വ​ന്ന​തെ​ന്ന്​ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള സ്​​റ്റേ​റ്റ്​ പ്രോ​ഗ്രാം ഓ​ഫി​സ​ർ സു​രേ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ആ​ശ​ങ്ക​യ​ട​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ അ​തി​ജീ​വ​നം എ​ന്ന പ​ദ്ധ​തി ന​ട​ത്തു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ ആ​ദി​വാ​സി ഊ​രു​ക​ളി​ലും തീ​ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്രാ​ദേ​ശി​ക പ്ര​തി​ഭ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ക്ലാ​സു​ക​ളും ന​ൽ​കി​വ​രു​ന്നു​ണ്ടെ​ന്ന്​ ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:primaryeducatin
News Summary - The Department of Education has prepared a plan to facilitate learning
Next Story