Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാങ്കേതിക സർവകലാശാല: ഒന്നാം വർഷ ബി ടെക് ക്ലാസുകൾ 22ന് ആരംഭിക്കും

text_fields
bookmark_border
Technological University
cancel

തിരുവനന്തപുരം: എ.പി.ജെ അബ്​ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ഒന്നാം വർഷ ബി ടെക്, ബി.ആർക്, ബി.എച്ച്​.എം സി.ടി, ബി. ഡെസ് ക്ലാസുകൾ നവംബർ 22 ന് തുടങ്ങും. ഓഫ്​ലൈൻ ആയിട്ടാണ് ക്ലാസുകൾ ആരംഭിക്കുക.

ഹോസ്റ്റൽ അഡ്മിഷൻ, മറ്റ് നടപടി ക്രമങ്ങൾക്കുമായി ആദ്യ ദിവസം വിദ്യാർഥികൾ കോളജുകളിൽ ചെലവഴിക്കണം. തുടർന്ന് 23 മുതൽ 27 വരെ സർവകലാശാലയും അതാത് കോളജുകളും ചേർന്ന് ബി.ടെക് ഒന്നാം വർഷ വിദ്യാർഥികൾക്കായി ഇൻഡക്ഷൻ ട്രെയിനിങ്​ പ്രോഗ്രാം ക്രമീകരിക്കും. സർവകലാശാല നടത്തുന്ന സെഷനുകൾ ഓൺലൈനായാണ് നടത്തുക.

ഒന്നാം വർഷ എം ടെക്, എം പ്ലാൻ, എം ആർക് ക്ലാസുകൾ നവംബർ 15 ന് തുടങ്ങുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Technological University first year b tech classes starts on nov 22
Next Story