സാങ്കേതിക സർവകലാശാല ക്ലാസുകൾ ഇന്നുമുതൽ ഒാൺലൈനിൽ
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര േകാഴ്സുകളുടെ രണ്ടും നാലും സെമസ്റ്റർ ക്ലാസുകൾ ഏപ്രിൽ 26ന് ഓൺലൈനായി ആരംഭിക്കും. സമയക്രമം ഉടൻ പ്രസിദ്ധീകരിക്കും. ഉയർന്ന സെമസ്റ്ററുകളിലെ ക്ലാസ് മുമ്പ് തീരുമാനിച്ച പ്രകാരമുള്ള സമയക്രമം പ്രകാരം തുടരും.
സിൻഡിക്കേറ്റിെൻറ അക്കാദമിക് ആൻഡ് റിസർച് സ്ഥിരംസമിതി ശിപാർശ പ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്.
മേയ് 15ന് ശേഷം കോവിഡ് സാഹചര്യം അവലോകനം ചെയ്തശേഷമായിരിക്കും അക്കാദമിക് ഷെഡ്യൂളിലെ മാറ്റും മാറ്റിവെച്ച പരീക്ഷകളും തീരുമാനിക്കുക. മാറ്റിെവച്ച പരീക്ഷകളുടെ നടത്തിപ്പ് 15 ദിവസമെങ്കിലും മുമ്പ് വിദ്യാർഥികളെ അറിയിക്കും. ക്ലാസുകൾ നടക്കുന്നവർക്ക് പരീക്ഷകൾക്ക് മുമ്പ് 10 ദിവസത്തെ ഇടവേള നൽകും.

