Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും സ്ഥാനക്കയറ്റവുമില്ല; ഇളവുകൾ റദ്ദാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

text_fields
bookmark_border
K TET
cancel

തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും സ്ഥാനക്കയറ്റവും നൽകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. നിലവിൽ സർവിസിലുള്ളവർ ഉൾപ്പെടെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന മുൻ വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെ സർക്കാർ നൽകിയ ഇളവുകളും റദ്ദാക്കി. കെ-ടെറ്റ് യോഗ്യതയില്ലാത്തതും പി.എസ്.സി അഡ്വൈസ് ലഭിച്ചതുമായ ഉദ്യോഗാർഥികൾക്ക് താൽക്കാലിക നിയമനം നൽകാം. എന്നാൽ, അവർ അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിക്കുന്ന മുറക്ക് അഡ്വൈസ് സീനിയോറിറ്റി നിലനിർത്തി ക്രമീകരിക്കാം.

2025 സെപ്റ്റംബർ ഒന്നിനു മുമ്പ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുകയും കെ- ടെറ്റ് ഇല്ലാത്തതിനാൽ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്ത അധ്യാപകർക്ക് ജോലി ചെയ്ത കാലയളവിലെ ശമ്പളം നൽകും. ഇതിനായി ഓരോ കേസും പ്രത്യേകം പരിശോധിച്ച് ദിവസവേതന നിയമനം അംഗീകരിക്കും.

2025 സെപ്റ്റംബർ ഒന്നിനുമുമ്പ് നിയമനാംഗീകാരം ലഭിച്ച അധ്യാപകരുടെ അർഹതപ്പെട്ട ഗ്രേഡ്, ഇൻക്രിമെന്‍റ് എന്നിവ അനുവദിക്കും. 2025 സെപ്റ്റംബർ ഒന്നിനുമുമ്പ് എച്ച്.എം തസ്തികയിൽ സ്ഥാനക്കയറ്റം ലഭിക്കുകയും എന്നാൽ കെ-ടെറ്റ് യോഗ്യതയില്ലാത്തതിനാൽ നിയമനാംഗീകാരം ലഭിക്കാതിരിക്കുകയും ചെയ്തവർ പിന്നീട് യോഗ്യത നേടിയെങ്കിൽ അവർക്ക് നിയമന തീയതി മുതൽ അംഗീകാരം ലഭിക്കും. ഇത്തരത്തിൽ അധ്യാപകർ വിരമിച്ചിട്ടുണ്ടെങ്കിലും കെ-ടെറ്റ് യോഗ്യത നേടിയെങ്കിൽ അവർക്കും ഇത് ബാധകമാകുമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teachers Without K-TET Not Eligible for Appointment; General Education Department Cancels Exemptions
Next Story