Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപക ക്ലസ്റ്റർ പരിശീലനം: ജനുവരി 27 ന് സ്ക​​ൂളുകൾക്ക് അവധി, 1,34,540 പേർ പ​ങ്കെടുക്കും

text_fields
bookmark_border
education
cancel

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ മൂന്നാമത്തെ അധ്യാപക ക്ലസ്റ്റർ പരിശീലനം ജനുവരി 27 ന് ശനിയാഴ്ച നടക്കും. ഈ സാഹചര്യത്തിൽ ഒന്ന് മുതൽ 10വരെയുള്ള ക്ലാസുകൾക്ക് അന്ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ.പി തലത്തിൽ 51,515 അധ്യാപകരും യു.പിതലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

ക്ലസ്റ്റർ പരിശീലനത്തിന് മുന്നോടിയായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു എ.ഇ.ഒ, ഡി.ഇ.ഒ,ഡി.ഡി, ഡി.പി.സിമാർ എന്നിവർക്ക് പുറമെ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്.ഐ.എ.എസ്, എസ്.എസ്. കെ ഡയറക്ടർ ഡോ. സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോഡിനേറ്റർ ഡോ. രാമകൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

എൽ.പി തലം ക്ലാസ് അടിസ്ഥാനത്തിൽ പഞ്ചായത്ത് തലത്തിലും യു.പിതലം വിഷയാടിസ്ഥാനത്തിൽ ബി.ആർ.സി തലത്തിലും ഹൈസ്കൂൾ തലം വിഷയാടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലതലത്തിലും ആണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടക്കുന്നത്. 40-50 അധ്യാപകർക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റർ പരിശീലനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു ബാച്ചിന് രണ്ട് റിസോഴ്സ് പേഴ്സണുകൾ എന്ന നിലയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.

കഴിഞ്ഞ ക്ലസ്റ്റർ പരിശീലനത്തിനുശേഷം ക്ലാസിൽ നടന്ന പഠന പ്രവർത്തനങ്ങളുടെ അവലോകനം, രണ്ടാം ടേം മൂല്യനിർണയത്തിന്റെ ഫീഡ്ബാക്ക് പങ്കുവെക്കൽ, ഫെബ്രുവരി അവസാനം വരെ പഠിപ്പിക്കേണ്ട കാര്യങ്ങളുടെ ആസൂത്രണം, കുട്ടികളുടെ മികവുകൾ രക്ഷിതാക്കളുടെയും സമൂഹത്തി​െൻറയും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോത്സവത്തിന് സജ്ജമാക്കുന്നതിനായുള്ള പ്രാഥമിക ധാരണ നൽകുക എന്നിവയാണ് ക്ലസ്റ്റർ പരിശീലനത്തി​െൻറ ഭാഗമായി ഉള്ളത്. പങ്കാളിത്തം പൂർണ്ണമാക്കാൻ എല്ലാ അധ്യാപകരും ശ്രമിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു. ഇതിനുമുമ്പ് 2023 ഒക്ടോബർ ഏഴിനും 20023 നവംബർ 23നുമാണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teacher Cluster Training: On 27th January Holidays for schools
Next Story