ഓപൺ സർവകലാശാലയിൽ അധ്യാപക നിയമനം പൂർത്തീകരിക്കാൻ നടപടി -മന്ത്രി
text_fieldsതിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപണ്‍ സർവകലാശാലയിലെ അധ്യാപക നിയമന നടപടികൾ പൂര്‍ത്തീകരിച്ചുവരികയാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാലയിൽ അധ്യാപക നിയമനങ്ങൾ നടക്കുന്നില്ലെന്ന പരാതികളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.
വിദ്യാർഥി പ്രവേശനവും നടന്നുവരുന്നുണ്ട്. സര്‍വകലാശാല വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത് ഗുണമേന്മയുള്ള വിദൂരവിദ്യാഭ്യാസം ഉറപ്പാക്കലാണ്. സർവകലാശാല നടത്തുന്നത് മികച്ച പ്രവർത്തനമാണ്. കോളജുകളുടെ സമയം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്.
തിരുവനന്തപുരം സി.ഇ.ടിയിലെ പുതുക്കിയ സമയക്രമം വിദ്യാർഥികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള തീരുമാനമാണ്. സര്‍വകലാശാല നിയമഭേദഗതി വിഷയവും വി.സി നിയമന വിഷയങ്ങളും പാതയോരത്തുനിന്ന് വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

