Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്‌നാട് എം.ബി.ബി.എസ് പ്രവേശനം: അപേക്ഷ ഫോറം വിതരണം തുടങ്ങി
text_fieldsbookmark_border
ചെന്നൈ: തമിഴ്‌നാട് എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള അപേക്ഷ ഫോറം വിതരണം തുടങ്ങി. സംസ്ഥാനത്തെ 22 മെഡിക്കൽ, ഡെൻറൽ കോളജുകളില്‍നിന്നോ ഓണ്‍ലൈന്‍ വഴിയോ ജൂൈല ഏഴു വരെ ലഭിക്കും. അപേക്ഷ ഫീസ് 500 രൂപ. എം.ബി.ബി.എസിനും ബി.ഡി.എസിനും വ്യത്യസ്ത ഫോറങ്ങളിലാണ് അപേക്ഷിക്കേണ്ടത്. www.tnhealth.org, tnmedicalselection.org എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ എട്ടിനു മുമ്പ് ദി സെക്രട്ടറി, സെലക്ഷന് കമ്മിറ്റി, കില്‍പ്പോക്ക്, ചെന്നൈ 10 എന്ന വിലാസത്തില്‍ ലഭിക്കണം. ജൂലൈ 14ന് റാങ്ക് പട്ടിക പുറത്തുവിടും. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മൊത്തം 2750 മെഡിക്കല്‍ സീറ്റുകളാണുള്ളത്. ഇൗ അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന ബോര്‍ഡില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കായി മാത്രം 85 ശതമാനം സീറ്റുകള്‍ മാറ്റിവെക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
