Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിബിഎസ്ഇ ത്രിഭാഷാ നയം; രണ്ട് ഭാഷകളിലേക്ക് മടങ്ങേണ്ടതില്ല, തെരഞ്ഞെടുത്ത ഭാഷ തുടരാമെന്ന് സുപ്രീംകോടതി

text_fields
bookmark_border
സിബിഎസ്ഇ ത്രിഭാഷാ നയം; രണ്ട് ഭാഷകളിലേക്ക് മടങ്ങേണ്ടതില്ല, തെരഞ്ഞെടുത്ത ഭാഷ തുടരാമെന്ന് സുപ്രീംകോടതി
cancel

ന്യൂഡൽഹി: സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിന്റെ ഭാഗമായി വിദ്യാർഥികൾ നിലവിൽ തെരഞ്ഞെടുത്ത ഭാഷകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. ആറു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് നിലവിൽ പഠിച്ചുവരുന്ന രണ്ടോ മൂന്നോ ഭാഷകൾ തന്നെ തുടരാം. അധ്യയനവർഷത്തിനിടെ ഭാഷ മാറാൻ സ്കൂളുകൾ നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ത്രിഭാഷാ നയം നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കവെ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ഭാഷകൾ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് അവ തന്നെ തുടരാം. മൂന്ന് ഭാഷകൾ തെരഞ്ഞെടുത്തവർക്ക് മൂന്നും പഠിക്കാം. പുതുക്കിയ നയം നടപ്പാക്കുന്നതിന്റെ പേരിൽ നിലവിലെ ഭാഷാ തെരഞ്ഞെടുപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നും കോടതി നിർദേശിച്ചു.

മൂന്നാമത്തെ ഭാഷയുടെ മൂല്യനിർണയം സ്കൂൾ തലത്തിൽ നടത്തും. ഇതിനായി പ്രത്യേക സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതേണ്ടതില്ലെന്ന ഇളവ് ആറു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് തുടരും. മൂന്നാം ഭാഷയുടെ മൂല്യനിർണയത്തിന് ലഭിക്കുന്ന മാർക്ക് അന്തിമ ബോർഡ് പരീക്ഷാഫലത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020, സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 എന്നിവയുടെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇ ത്രി ഭാഷാ നയം നടപ്പാക്കുന്നത്. ആറു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികൾ മൂന്ന് ഭാഷകൾ പഠിക്കണമെന്നാണ് നയത്തിലെ വ്യവസ്ഥ. ഇതിൽ കുറഞ്ഞത് രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം.

നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ചാണ് ഹരജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. 2026 സെപ്റ്റംബറിൽ ആറാം ക്ലാസ് വിദ്യാർഥികൾക്ക് മൂന്നാം ഭാഷയിലെ നിർബന്ധിത ബോർഡ് പരീക്ഷയിൽനിന്ന് കോടതി ഇളവ് നൽകിയിരുന്നു. ഈ ഇളവ് നടപ്പാക്കുന്നതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മാറ്റങ്ങൾ ആവശ്യപ്പെട്ട് പിന്നീട് സിബിഎസ്ഇയും കോടതിയെ സമീപിച്ചു. തുടർന്നാണ് നിലവിലെ ഭാഷാ തെരഞ്ഞെടുപ്പിൽ മാറ്റം വരുത്താതെ പഠനം തുടരാമെന്ന് കോടതി വ്യക്തമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court on CBSE Three Language Policy
Next Story