എൻടിഎയിലെ പരിഷ്കാരങ്ങൾ വിലയിരുത്താൻ ജഡ്‍ജിമാർ നേരിട്ടെത്തും
text_fieldsന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയാൻ പുതുതായി ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ നേരിട്ട് വിലയിരുത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) ഓഫിസിൽ ജഡ്‍ജിമാർ സന്ദർശനം നടത്തുമെന്ന് സുപ്രീംകോടതി. അഡ്‍മിനിസ്ട്രേറ്റിവ് വിഭാഗം മുതൽ അടിസ്ഥാനസൗകര്യങ്ങൾ വരെ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ടെന്ന് എൻ.ടി.എ ബോധിപ്പിച്ചതിനെ തുടർന്നാണ് നേരിട്ട് സന്ദർശിക്കുമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് അരാധെയും അടങ്ങുന്ന ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ അറിയിച്ചത്. പരീക്ഷാ സംവിധാനം കുറ്റമറ്റ രീതിയിൽ നവീകരിച്ചെന്നാണ് എൻ.ടി.എ അവകാശപ്പെട്ടത്.
സ്ഥാപന സംവിധാനം ശക്തിപ്പെടുത്തേണ്ടത് ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർണായകമാണ്. അതിന് താൽക്കാലിക നടപടികളല്ല, സ്ഥിരമായ പരിഹാരങ്ങളാണ് വേണ്ടതെന്ന് കോടതി ഓർമിപ്പിച്ചു. ഡൽഹി മിന്‍റോ റോഡിലെ എൻ.ടി.എ ഓഫിസിൽ നേരിട്ടെത്തി യഥാർഥ പ്രവർത്തനങ്ങളും ജീവനക്കാർ എത്രയുണ്ടെന്നും മറ്റ് ക്രമീകരണങ്ങളും വിലയിരുത്തുമെന്ന് ജസ്റ്റിസ് നരസിംഹ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

