Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2023 പാസ് ഔട്ട് വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ എഴുതാൻ അനുവാദം; പ്രതികരണം ആരാഞ്ഞ് സുപ്രീംകോടതി

text_fields
bookmark_border
2023 പാസ് ഔട്ട് വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ എഴുതാൻ അനുവാദം; പ്രതികരണം ആരാഞ്ഞ് സുപ്രീംകോടതി
cancel

ന്യൂഡൽഹി: 2023 ൽ പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്ക് 2025 വർഷത്തെ ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷയിൽ പങ്കെടുക്കാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ കേന്ദ്രത്തോടും മറ്റ് അധികാരികളോടും സുപ്രീം കോടതി പ്രതികരണം തേടി.

2023 ൽ പ്ലസ്ടു പാസായ 18 പരീക്ഷാർത്ഥികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ജെ.ഇ.ഇ മെയിൻസ് പരീക്ഷ എഴുതാൻ തങ്ങൾ യോഗ്യരാണെങ്കിലും മെയ് 18ന് നടക്കുന്ന അഡ്വാൻസ് എഴുതുന്നതിന് തങ്ങളെ അയോഗ്യരാക്കിയെന്നാണ് വിദ്യാർത്ഥികളുടെ പരാതി.

ജെ.ഇ.ഇ മെയിൻസ് എഴുതാനുള്ള അവസരങ്ങൾക്ക് ഏകീകൃത സ്വഭാവമില്ലാത്തതും അഡ്വാൻസ് പരീക്ഷ എഴുതാൻ അനുവദിക്കാത്തതും പരാതിക്കാരോടുള്ള അനീതിയാണെന്ന് അഭിഭാഷക മൃൺമയി ചാറ്റർജി പറഞ്ഞു. ജെ.ഇ.ഇ അഡ്വാൻസ്ഡ് ശ്രമങ്ങളുടെ എണ്ണം രണ്ടിൽനിന്ന് മൂന്നാക്കി വർധിപ്പിച്ച തീരുമാനത്തിൽ ജാബ് (ജോയിന്റ് അഡ്മിഷൻ ബോർഡ്) പെട്ടെന്ന് പിൻമാറിയതാണ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായതെന്ന് ഹർജിയിൽ പറയുന്നു. നിലവിൽ രണ്ട് തവണ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. ഇത് ആയിരകണക്കിന് ഐ.ഐ.ടി പ്രവേശനാർത്ഥികൾക്കാണ് തിരിച്ചടിയായത്.

പുതുക്കിയ യോഗ്യതാ മാനദണ്ഡങ്ങൾ 2024ൽ പ്ലസ്ടു പാസായവർക്ക് മാത്രമേ ബാധകമാകൂ എന്നാണ് ഹർജിക്കാരുടെ വാദം. ജെ.ഇ.ഇ മെയ്ൻസ് എഴുതാൻ തുടർച്ചയായ 3 വർഷങ്ങളിൽ 6 അവസരങ്ങൾ ഉ‍ള്ളപ്പോൾ അഡ്വാൻസിന് വെറും വെറും രണ്ട് അവസരങ്ങൾ മാത്രമാണുള്ളത്. രണ്ട് പരീക്ഷകളുടെയും മാനദണ്ഡങ്ങൾ തമ്മിലുള്ള വ്യത്യാസം യുക്തി രഹിതവും വിവേചനപരവുമാണെന്ന് ഹർജിക്കാർ വാദിച്ചു.

2023, 2024, 2025 ൽ പ്ലസ്ടു വിജയിച്ചവർക്കും അഡ്വാൻസ് പരീക്ഷ എഴുതാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ജാബ് കഴിഞ്ഞ വർഷം പുറത്തിറക്കിയ പ്രസ് റിലീസ് ചൂണ്ടിക്കാട്ടി ജനുവരി10 ന് സുപ്രീംകോടതിയുടെ ഉത്തരവും ഹർജിയിൽ സൂചിപ്പിച്ചു.

പിന്നീട് ജാബ് അത് 2024, 2025 ആയി വർഷം പരിമിതപ്പെടുത്തികൊണ്ടുള്ള പ്രസ് റിലീസ് പുറത്തിറക്കിയിരുന്നു. 2024 നവംബർ 5നും18നും ഇടയ്ക്ക് പഠനത്തിൽ നിന്ന് പിൻമാറുകയോ പകുതിയിൽ നിർത്തുകയോ ചെയ്തവർക്ക് അഡ്വാൻസ് പരീക്ഷ എഴുതാനുള്ള അവസരം നൽകുമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme court asked response on granting permission to write JEE advanced exam
Next Story