Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

വി​ദ്യാ​ല​യ​മു​റ്റ​ത്ത്​ ‘സൂ​ര്യ​ഘ​ടി​കാ​രം’ വീ​ണ്ടും ച​ലി​ച്ചു​തു​ട​ങ്ങി

text_fields
bookmark_border
വി​ദ്യാ​ല​യ​മു​റ്റ​ത്ത്​ ‘സൂ​ര്യ​ഘ​ടി​കാ​രം’ വീ​ണ്ടും ച​ലി​ച്ചു​തു​ട​ങ്ങി
cancel

ആ​ല​പ്പു​ഴ: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം നി​ഴ​ൽ​നോ​ക്കി സ​മ​യ​മ​റി​യു​ന്ന സ​ൺ ഡ​യ​ൽ (സൂ​ര്യ​ഘ​ടി​കാ​രം) വി​ദ്യാ​ല​യ​മു​റ്റ​ത്ത്​ വീ​ണ്ടും ച​ലി​ച്ചു​തു​ട​ങ്ങി. ആ​ല​പ്പു​ഴ എ​സ്.​ഡി.​വി ​ബോ​യ്​​സ്​ എ​ച്ച്.​എ​സ്.​എ​സി​ലാ​ണ്​ പ​ഴ​മ​യു​ടെ സ്മാ​ര​ക​മാ​യ ‘നി​ഴ​ൽ​ഘ​ടി​കാ​രം’ ന​വീ​ക​രി​ച്ച​ത്. മു​ൻ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ൻ മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ത്തു​ചേ​ർ​ന്ന 1972 എ​സ്.​എ​സ്.​എ​ൽ.​സി​ എ ​ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ സ​ൺ​ഡ​യ​ൽ തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. 1905ലാ​ണ്​ സ​നാ​ത​ന​ധ​ർ​മ വി​ദ്യാ​ശാ​ല സ്ഥാ​പി​ച്ച​ത്.

എ​ക്കാ​ല​ത്തും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​വി​ധം 1938ലാ​ണ്​ സൂ​ര്യ​ഘ​ടി​കാ​ര​ത്തി​ന്‍റെ പി​റ​വി. ഭൂ​മി​യി​ൽ അ​ക്ഷാം​ശ​രേ​ഖ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി​യാ​യി​രു​ന്നു നി​ർ​മാ​ണം. വെ​യി​ലേ​ൽ​ക്കു​​മ്പോ​ൾ ഘ​ടി​കാ​ര​ത്തി​ന്‍റെ താ​ഴെ​യു​ള്ള വ​ര​യി​ൽ രൂ​പ​പ്പെ​ടു​ന്ന നി​ഴ​ൽ​നോ​ക്കി​യാ​ണ്​ പ​ക​ൽ​സ​മ​യം നി​ശ്ച​യി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്ത്​ ഈ ​സ​മ​യം ​നോ​ക്കി​യാ​ണ്​ സ്കൂ​ളി​ൽ ബെ​ല്ല​ടി​ച്ചി​രു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളോ​ളം അ​ത്​ തു​ട​ർ​ന്നു. സ​മ​യ​മ​റി​യാ​ൻ വാ​ച്ചും ക്ലോ​ക്കും അ​ട​ക്കം എ​ത്തി​യ​തോ​ടെ പ​ഴ​യ സം​വി​ധാ​നം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. 1975ൽ ​ന​വീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും അ​ധി​ക​കാ​ലം മു​ന്നോ​ട്ടു​പോ​യി​ല്ല.

വെ​യി​ൽ ഉ​ദി​ക്കു​ന്ന​ത്​ മു​ത​ൽ നി​ഴ​ൽ നോ​ക്കി​യാ​ണ്​ സ​ൺ​ഡ​യ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം. ച​രി​ഞ്ഞ പ്ര​ത​ല​ത്തി​ൽ തീ​ർ​ത്ത മു​ക​ൾ​ഭാ​ഗ​ത്തെ ഭി​ത്തി​യു​ടെ നി​ഴ​ലാ​ണ്​ സ​മ​യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

നി​ഴ​ലി​ന്‍റെ സ​ഞ്ചാ​രം നോ​ക്കി​ മി​നി​റ്റും ക​ണ്ടെ​ത്താം. സ​മ​ർ​പ്പ​ണ​ച്ച​ട​ങ്ങി​ൽ എ​സ്.​ഡി.​വി സ്കൂ​ൾ മാ​നേ​ജ​ർ പ്ര​ഫ. എ​സ്. രാ​മാ​ന​ന്ദ്, പി.​ടി.​എ പ്ര​സി​ഡ​ന്‍റ​്​ അ​ഡ്വ. മ​നോ​ജ്​​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ​സ്. ജ​യ​ശ്രീ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം എ. ​ശി​വ​സു​ബ്ര​ഹ്മ​ണ്യം, 1972 എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ചി​ലെ രാ​ജീ​വ്, മു​ര​ളി, കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlappuzhaSundialAlappuzha SDV Boys HSS
News Summary - Sundial in Alappuzha SDV Boys HSS
Next Story