Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകങ്കാരുക്ക​ളു​ടെ...

കങ്കാരുക്ക​ളു​ടെ നാ​ട്ടി​ലെ പ​ഠ​ന​വും ജീ​വി​ത​വും

text_fields
bookmark_border
കങ്കാരുക്ക​ളു​ടെ നാ​ട്ടി​ലെ പ​ഠ​ന​വും ജീ​വി​ത​വും
cancel

വി​ദേ​ശ​പ​ഠ​നം സ്വ​പ്നം കാ​ണു​ന്ന ഏ​തൊ​രു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ​യും ബ​ക്ക​റ്റ് ലി​സ്റ്റി​ൽ ആ​ദ്യ​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന പേ​രാ​ണ് ആ​സ്​​ട്രേ​ലി​യ. അ​തൊ​രു വെ​റും രാ​ജ്യ​മ​ല്ല, ഒ​രു വ​ൻ​ക​ര​യാ​ണ്. ചു​വ​ന്ന മ​ണ്ണും, നീ​ല​ക്ക​ട​ലും, തി​ള​ങ്ങു​ന്ന ന​ഗ​ര​ങ്ങ​ളും, ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ക്യാ​മ്പ​സു​ക​ളും ഒ​ത്തു​ചേ​രു​ന്ന ഒ​ര​ദ്ഭു​ത ലോ​കം. പ​ഠ​ന​ത്തോ​ടൊ​പ്പം മി​ക​ച്ച ജീ​വി​ത​നി​ല​വാ​ര​വും ഉ​യ​ർ​ന്ന വ​രു​മാ​ന​വും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ആ​സ്​​ട്രേ​ലി​യ ന​ൽ​കു​ന്ന​തു​പോ​ലൊ​രു അ​വ​സ​രം മ​റ്റൊ​രു രാ​ജ്യ​വും ന​ൽ​കു​ന്നി​ല്ലെ​ന്ന് ത​ന്നെ പ​റ​യാം.

എ​ന്തു​കൊ​ണ്ട് ആ​സ്​​ട്രേ​ലി​യ?

ആ​സ്​​ട്രേ​ലി​യ​യെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ നൂ​റു കാ​ര​ണ​ങ്ങ​ൾ പ​റ​യാ​നു​ണ്ടാ​കും. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം അ​വി​ടു​ത്തെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം ത​ന്നെ​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച 100 സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക എ​ടു​ത്താ​ൽ അ​തി​ൽ ന​ല്ലൊ​രു പ​ങ്കും ആ​സ്​​ട്രേ​ലി​യ​യി​ൽ നി​ന്നാ​കും. ഗ​വേ​ഷ​ണ​ത്തി​ന് അ​വ​ർ ന​ൽ​കു​ന്ന പ്രാ​ധാ​ന്യം, പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ൽ ഊ​ന്നി​യു​ള്ള സി​ല​ബ​സ്, വ്യ​വ​സാ​യ ലോ​ക​വു​മാ​യു​ള്ള (Industry Connection) ബ​ന്ധം എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ളെ വെ​റും ബി​രു​ദ​ധാ​രി​ക​ളാ​യ​ല്ല, മ​റി​ച്ച് ‘ജോ​ബ് റെ​ഡി’(Job Ready) ആ​യ പ്രൊ​ഫ​ഷ​നലു​ക​ളാ​യാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്. മ​റ്റൊ​രു പ്ര​ധാ​ന ഘ​ട​കം ‘ലൈ​ഫ് സ്റ്റൈ​ൽ’ ആ​ണ്. മെ​ൽ​ബ​ണും സി​ഡ്‌​നി​യു​മൊ​ക്കെ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച വാ​സ​യോ​ഗ്യ​മാ​യ ന​ഗ​ര​ങ്ങ​ളാ​യി പ​ല​വ​ട്ടം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം, മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ, സാം​സ്കാ​രി​ക വൈ​വി​ധ്യം എ​ന്നി​വ​യൊ​ക്കെ ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ആ​സ്​​ട്രേ​ലി​യ​ൻ ക്വാ​ളി​ഫി​ക്കേ​ഷ​ൻ​സ് ഫ്രെ​യിം​വ​ർ​ക്ക് (​എ.​ക്യു.​എ​ഫ്)

ആ​സ്​​ട്രേ​ലി​യ​ൻ വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​ൻ ആ​ദ്യം അ​റി​യേ​ണ്ട​ത് ‘എ.​ക്യു.​എ​ഫ്’ അ​ഥ​വാ ആ​സ്​​ട്രേ​ലി​യ​ൻ ക്വാ​ളി​ഫി​ക്കേ​ഷ​ൻ​സ് ഫ്രെ​യിം​വ​ർ​ക്കി​നെ​ക്കു​റി​ച്ചാ​ണ്. ന​മ്മു​ടെ നാ​ട്ടി​ലെ​പ്പോ​ലെ ഡി​ഗ്രി, പി​ജി എ​ന്ന് മാ​ത്ര​മ​ല്ല അ​വ​ർ കോ​ഴ്സു​ക​ളെ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. ലെ​വ​ൽ 1 മു​ത​ൽ ലെ​വ​ൽ 10 വ​രെ​യാ​യി​ട്ടാ​ണ് ഈ ​ഘ​ട​ന.

ലെ​വ​ൽ 5 & 6 (ഡി​പ്ലോ​മ & അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ): സാ​ധാ​ര​ണ​യാ​യി പ്ല​സ് ടു ​ക​ഴി​ഞ്ഞ​വ​ർ​ക്ക് തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളാ​ണി​വ. TAFE (Technical and Further Education) കോ​ളേ​ജു​ക​ളാ​ണ് ഇ​ത്ത​രം കോ​ഴ്സു​ക​ൾ​ക്ക് പ്ര​ശ​സ്തം. പെ​ട്ടെ​ന്ന് ഒ​രു തൊ​ഴി​ൽ നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് മി​ക​ച്ച​താ​ണ്.

ലെ​വ​ൽ 7(ബാ​ച്ചി​ലേ​ഴ്സ് ഡി​ഗ്രി): ന​മ്മു​ടെ നാ​ട്ടി​ലെ ഡി​ഗ്രി​ക്ക് തു​ല്യം. സാ​ധാ​ര​ണ​യാ​യി 3 വ​ർ​ഷ​മാ​ണ് ദൈ​ർ​ഘ്യം. എ​ന്നാ​ൽ ചി​ല പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ 4 വ​ർ​ഷ​മു​ണ്ടാ​കും.

ലെ​വ​ൽ 8(ബാ​ച്ചി​ലേ​ഴ്സ് ഓ​ണേ​ഴ്സ്): ഡി​ഗ്രി​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷം കൂ​ടി സ്പെ​ഷ്യ​ലൈ​സ് ചെ​യ്ത് പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. ഗ​വേ​ഷ​ണ​ത്തി​ലേ​ക്ക് തി​രി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ഗു​ണം ചെ​യ്യും.

ലെ​വ​ൽ 9(മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി): ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. ഇ​ത് ര​ണ്ടു​ത​ര​ത്തി​ലു​ണ്ട്; ‘മാ​സ്റ്റേ​ഴ്സ് ബൈ ​കോ​ഴ്സ് വ​ർ​ക്ക്’(​ക്ലാ​സ്റൂം പ​ഠ​നം), ‘മാ​സ്റ്റേ​ഴ്സ് ബൈ ​റി​സ​ർ​ച്ച്’(​ഗ​വേ​ഷ​ണം). സാ​ധാ​ര​ണ​യാ​യി 1.5 മു​ത​ൽ 2 വ​ർ​ഷം വ​രെ​യാ​ണ് ദൈ​ർ​ഘ്യം.

ലെ​വ​ൽ 10(ഡോ​ക്ട​റ​ൽ ഡി​ഗ്രി): വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​മാ​യ പി​എ​ച്ച്ഡി.

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ: എ​ട്ടും പ​ല​തും!

ആ​സ്​​ട്രേ​ലി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ ആ​ദ്യം കേ​ൾ​ക്കു​ന്ന പേ​ര് ‘ഗ്രൂ​പ്പ് ഓ​ഫ് എ​യ്റ്റ്’ (Group of Eight - Go8) എ​ന്നാ​യി​രി​ക്കും. ആ​സ്​​ട്രേ​ലി​യ​യി​ലെ ഏ​റ്റ​വും പാ​ര​മ്പ​ര്യ​മു​ള്ള​തും ഗ​വേ​ഷ​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​തു​മാ​യ എ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണി​ത്. ആ​സ്​​ട്രേ​ലി​യ​ൻ നാ​ഷ​ണ​ൽ യൂ​നി​വേ​ഴ്സി​റ്റി, മെ​ൽ​ബ​ൺ, സി​ഡ്‌​നി, ക്വീ​ൻ​സ്ലാ​ൻ​ഡ്, ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ്(​യു.​എ​ൻ.​എ​സ്.​ഡ​ബ്ല്യു), മൊ​ണാ​ഷ്, വെ​സ്റ്റേ​ൺ ആ​സ്​​ട്രേ​ലി​യ, അ​ഡ്ലെ​യ്ഡ് എ​ന്നി​വ​യാ​ണ് ആ ​എ​ട്ടെ​ണ്ണം. ഇ​വി​ടെ അ​ഡ്മി​ഷ​ൻ കി​ട്ടു​ന്ന​ത് വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​ണ്. പ​ക്ഷേ ഫീ​സ് അ​ല്പം കൂ​ടു​ത​ലാ​യി​രി​ക്കും.

എ​ന്ന് ക​രു​തി മ​റ്റ് യൂ​നി​വേ​ഴ്സി​റ്റി​ക​ൾ മോ​ശ​മാ​ണെ​ന്ന് അ​ർ​ഥ​മി​ല്ല. ആ​സ്​​ട്രേ​ലി​യ​ൻ ടെ​ക്നോ​ള​ജി നെ​റ്റ്‌​വ​ർ​ക്ക്(​എ.​ടി.​എ​ൻ) എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു​കൂ​ട്ടം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ണ്ട് (ഉ​ദാ​ഹ​ര​ണ​ത്തി​ന് RMIT, Curtin, UTS തു​ട​ങ്ങി​യ​വ). ഇ​വ ടെ​ക്നോ​ള​ജി​യി​ലും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ലും വ​ള​രെ മു​ന്നി​ലാ​ണ്. പ​ഠി​ച്ചി​റ​ങ്ങി​യ ഉ​ട​നെ ജോ​ലി കി​ട്ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ചി​ല​പ്പോ​ൾ Go8-നേ​ക്കാ​ൾ ഗു​ണ​ക​ര​മാ​വു​ക ഇ​ത്ത​രം യൂ​ണി​വേ​ഴ്സി​റ്റി​ക​ളാ​കും. (തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationgulfnewsstudyingEmaratbeatsliving
News Summary - Studying and living in the land of kangaroos
Next Story