Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഈ​ജി​പ്തി​ൽ...

ഈ​ജി​പ്തി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ എം.​ബി.​ബി.​എ​സ് പ​ഠ​നാ​വ​സ​രം -സൗ​ദി​യി​ൽ സൗ​ജ​ന്യ കോ​ൺ​ക്ലേ​വ്​

text_fields
bookmark_border
scholarship study
cancel
camera_alt

ഈ​ജി​പ്തി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ എം.​ബി.​ബി.​എ​സ്​ പ​ഠ​നാ​വ​സ​രം ഒ​രു​ക്കു​ന്ന സൗ​ജ​ന്യ കോ​ൺ​ക്ലേ​വ്​ സം​ബ​ന്ധി​ച്ച്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

റി​യാ​ദ്: ഈ​ജി​പ്തി​ൽ എം.​ബി.​ബി.​എ​സ് പ​ഠ​ന​ത്തി​ന് സ്കോ​ള​ർ​ഷി​പ്പോ​ടെ അ​ഡ്മി​ഷ​ൻ നേ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന കോ​ൺ​ക്ലേ​വ്​ ജി​ദ്ദ​യി​ലും റി​യാ​ദി​ലും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഈ​ജി​പ്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പ്ര​ശ​സ്​​ത യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ മെ​ഡി​സി​ൻ വി​ദ്യാ​ഭ്യാ​സം ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഇ​ന്ത്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു​ങ്ങു​ന്ന​ത്.

‘സ്​​റ്റ​ഡി ഇ​ൻ ഈ​ജി​പ്ത്’ എ​ന്ന​പേ​രി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഈ​ജി​പ്ഷ്യ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ശാ​സ്ത്ര - ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യ ത​ല​വ​ൻ ഡോ. ​ശ​രീ​ഫ് യൂ​സ​ഫ് അ​ഹ്​​മ​ദ് സ്വാ​ലി​ഹ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. കോ​ൺ​ക്ലേ​വി​ൽ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നേ​ടാ​നാ​കു​മെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. പ​ത്ത്, 12 ക്ലാ​സു​ക​ള​ി​ലെ മാ​ർ​ക്കു​ക​ൾ അ​വ​ലോ​ക​നം ചെ​യ്​​ത്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​ത​യു​ള്ള​വ​രെ​യും ത​ത്സ​മ​യം തി​ര​ഞ്ഞെ​ടു​ക്കും.

ജി​ദ്ദ​യി​ൽ ഈ ​മാ​സം 15ന് (​വെ​ള്ളി​യാ​ഴ്ച) ഉ​ച്ച​ക​ഴി​ഞ്ഞ്​​ മൂ​ന്നു​ മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴു​​വ​രെ ഹാ​ബി​റ്റാ​റ്റ്‌ ഹോ​ട്ട​ലി​ലും 16ന് (​ശ​നി​യാ​ഴ്ച) രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്നു​​വ​രെ റി​യാ​ദി​ലെ പാ​ർ​ക്ക് ഇ​ൻ റാ​ഡി​സ​ൺ ഹോ​ട്ട​ലി​ലു​മാ​യാ​ണ് കോ​ൺ​ക്ലേ​വ് ന​ട​ക്കു​ന്ന​ത്.

ഈ​ജി​പ്തി​ൽ എം.​ബി.​ബി.​എ​സി​നും മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്ത് എം.​ബി.​ബി.​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് കാ​മ്പ​സ് അ​ബ്രോ​ഡ്‌ എ​ജു​ക്കേ​ഷ​ന​ൽ സ​ർ​വി​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സൈ​ത​ല​വി ക​ണ്ണ​ൻ​തൊ​ടി അ​റി​യി​ച്ചു. ഈ​ജി​പ്തി​ലെ പ്ര​സി​ദ്ധ​മാ​യ കൈ​റോ, മ​ൻ​സൂ​റ, അ​ല​ക്​​സാ​ൻ​ട്രി​യ, ഐ​ൻ ഷം​സ്, ന​ഹ്ദ തു​ട​ങ്ങി​യ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ലാ​ണ് പ​ഠ​നാ​വ​സ​രം.

ഈ​ജി​പ്ത് സ​ർ​ക്കാ​റി​ന്‍റെ ‘സ്​​റ്റ​ഡി ഇ​ൻ ഈ​ജി​പ്ത്’ പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് സ്‌​പോ​ൺ​സ​ർ​ഷി​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ക​ർ​ഷ​ക​മാ​യ പാ​ക്കേ​ജ്. ഈ​ജി​പ്ഷ്യ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ശാ​സ്ത്ര-​ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യം സൗ​ദി​യി​ൽ ഇ​തി​െൻറ ന​ട​ത്തി​പ്പി​നാ​യി കാ​മ്പ​സ് അ​ബ്രോ​ഡ്‌ എ​ജു​ക്കേ​ഷ​ന​ൽ സ​ർ​വി​സ​സി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ ഷി​ഹാ​ബ് പു​ത്തേ​ഴ​ത്തും ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ മ​ഷ്ഹൂ​ദും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഈ ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും https://bit.ly/480tXqX ൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യോ 0580464238 / 0562850081 എ​ന്നീ ന​മ്പ​റു​ക​ളി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ സ്ഥ​ല​ത്തി​ല്ലെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​മെ​ന്നും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്​ പ​രി​പാ​ടി​യെ​ന്നും സം​ഘാ​ട​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBSScholarshipSaudi Arabia
News Summary - Study MBBS with Scholarship in Egypt-Free Conclave in Saudi
Next Story