തിരുവനന്തപുരം: അടുത്ത അധ്യയനവർഷം ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള ഒാൾ ഇന്ത്യ സൈനിക സ്കൂള്‍ പ്രവേശനപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. https://aissee.nta.ac.in ല്‍ നവംബര്‍ 19വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ജനറല്‍ വിഭാഗം/ വിമുക്തഭടെൻറ മകൻ - 550 രൂപ, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗം - 400 രൂപ എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്. ആറാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2021 മാർച്ച് 31ന് 10നും 12 നുമിടയിലും ഒമ്പതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ 13നും 15 നുമിടയിലും പ്രായക്കാരായിരിക്കണം. ആറാം ക്ലാസിലേക്ക് പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
ജനുവരി 10നാണ് പ്രവേശനപരീക്ഷ. വിശദവിവരങ്ങള്‍ www.nta.ac.in ല്‍. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിെൻറയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.